ad
Deshabhimani

മുന്നറിയിപ്പില്ലാത്ത പവർകട്ടിനിടെ അപകടം; അച്ചാർ മിക്സിങ്‌ മെഷീനിൽ കൈകുടുങ്ങി യുവതിക്ക്‌ ഗുരുതര പരിക്ക്

hand Injured

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 14, 2026, 08:04 AM | 1 min read

കൊല്ലം : മുന്നറിയിപ്പില്ലാതെയുള്ള പവർകട്ടിനിടെ അച്ചാർ മിക്സിങ്‌ മെഷീനിൽ കൈകുടുങ്ങി ഗുരുതര പരിക്കേറ്റ യുവതിക്ക്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തി. കിളികൊല്ലൂർ കെഎസ് ഇൻഡസ്ട്രീസിലെ ജീവനക്കാരി മങ്ങാട് അറുനൂറ്റിമംഗലം ഹൗസ് നമ്പർ 11 അശോകഭവനിൽ മിനി (42)യ്ക്കാണ് ഓർത്തോ, പ്ലാസ്‌റ്റിക്‌ സർജറി വിഭാഗം ഡോക്ടർമാർ ശസ്‌ത്രക്രിയ നടത്തിയത്‌. കൈമുട്ടിന്‌ താഴെ കൈപ്പത്തിക്ക് മുകളിലായി ഒടിഞ്ഞ നിലയിലാണ്‌ എൻ എസ്‌ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സർജിക്കൽ ഐസിയുവിലാണിപ്പോൾ.


മസാലപ്പൊടിയും അച്ചാറും നിർമിക്കുന്ന സ്ഥാപനത്തിൽ ശനി വൈകിട്ട് നാലിനാണ്‌ അപകടം. തുടർച്ചയായി പവർകട്ടുള്ളതിനാൽ വൈദ്യുതി നിലച്ചതോടെ ഉടൻ വരില്ലെന്ന ധാരണയിൽ യുവതി സ്വിച്ച്‌ ഓഫാക്കാതെ മെഷീൻ വൃത്തിയാക്കാൻ ശ്രമിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി കറന്റ് വന്നു. ഇതോടെ മെഷീനിന്റെ ടാങ്കിനകത്ത്‌ സാധനങ്ങൾ ഇളക്കി യോജിപ്പിക്കുന്ന ബ്ലേഡിൽ കൈ കുടുങ്ങുകയായിരുന്നു. മെഷീൻ കറങ്ങിയതോടെ കൈപ്പത്തിയുടെ ഭാഗം ഒടിഞ്ഞ്‌ മെഷീനിൽ കുടുങ്ങി. തുടർന്ന്‌ കടപ്പാക്കടയിൽനിന്ന്‌ അഗ്നിരക്ഷാസേനയെത്തി കട്ടർ ഉപയോഗിച്ച്‌ മെഷീന്റെ ബ്ലേഡ്‌ മുറിച്ചുമാറ്റിയാണ്‌ കൈ പുറത്തെടുത്ത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home