ad
Deshabhimani

അക്കാഫ്‌ ക്യാമ്പസ് ഓണം 20ന്

akcaf onam celebration
വെബ് ഡെസ്ക്

Published on Sep 14, 2026, 07:42 AM | 1 min read

ദുബായ് : അക്കാഫ്‌ സംഘടിപ്പിക്കുന്ന കാമ്പസ്‌ ഓണം 20ന് ഷാർജ മുവൈലയിലെ ഡൽഹി പ്രോഗ്രസീവ് സ്കൂളിൽ നടക്കും. കേരളത്തിലെ വിവിധ കോളേജുകളുടെ പൂർവവിദ്യാർഥി സംഘടനകളെ ഏകോപിപ്പിക്കുന്ന ആഘോഷത്തിൽ നാല് ഹൗസിലായി തിരിഞ്ഞ്‌ 28 കലാ-കായിക മത്സരങ്ങൾ അരങ്ങേറും. 150ൽ അധികം കോളേജ് അലുംനി സംഘടനകളെ പ്രതിനിധീകരിച്ച് 750ഓളം മത്സരാർഥികൾ പങ്കെടുക്കും.


കേരളവർമ കോളേജിലെ ഷിബിൻ, വിമല കോളേജിലെ ജിൻസി, സെന്റ് തെരേസാസ് കോളേജ് എറണാകുളത്തെ അഞ്ചു ജോബർട്ട്, ഗവ. കോളേജ് ആറ്റിങ്ങലിലെ ഷെബിൻ എന്നിവർ നാല് ഹൗസുകളുടെ ക്യാപ്റ്റൻമാരാകും. കേരളത്തിലെ കോളേജ് കലോത്സവങ്ങളുടെ മാതൃകയിലാണ് മത്സരങ്ങൾ. മത്സരങ്ങൾക്കൊപ്പം ഓണസദ്യ, കൊട്ടിപ്പാട്ട്, ഓണച്ചന്ത, എകെസിഎഎഫ് മ്യൂസിക് ക്ലബിന്റെ സംഗീതപരിപാടി, ഡാൻസ് ക്ലബിന്റെ നൃത്താവിഷ്‌കാരം എന്നിവയും നടക്കും. 18ഓളം കമ്മിറ്റികളിലായി 400ഓളം അംഗങ്ങൾ പരിപാടിയുടെ സംഘാടനത്തിൽ പ്രവർത്തിക്കുന്നു.


പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജനറൽ കൺവൻഷൻ ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. ചടങ്ങിൽ ചെയർമാൻ ശാഹുൽ ഹമീദ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോ ഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, കെ വി സെക്രട്ടറി മനോജ്, ലേഡീസ് വിങ് ചെയർപേഴ്സൺ റാണി സുധീർ, ജോയിന്റ് സെക്രട്ടറി രഞ്ജിത് കോടോത്ത്, വൈസ് ചെയർമാൻ അമീർ കല്ലട്ര തുടങ്ങിയവർ സംസാരിച്ചു.


മാധ്യമപ്രവർത്തകൻ മിന്റു പി ജേക്കബിന്‌ യാത്രയയപ്പ്‌ നൽകി. ഈ വർഷത്തെ സദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം പ്രോസ്പെരിറ്റി സർവീസസ് പ്രതിനിധി ആര്യ നടത്തി. ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home