ad
Deshabhimani

മോർഫിങ് കേസ്: അശ്ലീലദൃശ്യങ്ങൾ പ്രീമിയം ഗ്രൂപ്പ്‌വഴി വിറ്റ സനീഷിനെ കസ്‌റ്റഡിയിൽ വാങ്ങും

Morphing
വെബ് ഡെസ്ക്

Published on Sep 14, 2026, 07:46 AM | 1 min read

കൊച്ചി: കെഎസ്‌യു നേതാവ്‌ ഉൾപ്പെട്ട സംഘം, വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ്‌ചെയ്‌ത്‌ അശ്ലീലവീഡിയോ നിർമിച്ച കേസിൽ, അശ്ലീലദൃശ്യങ്ങൾ പ്രീമിയം ഗ്രൂപ്പ്‌വഴി വിറ്റിരുന്ന സനീഷിന്റെ കസ്‌റ്റഡി അപേക്ഷ ഇന്ന്‌ പരിഗണിക്കും. മാവേലിക്കര ഐഎച്ച്‌ആർഡി കോളേജിലെ ബികോം വിദ്യാർഥിയായ സനീഷിനിൽ നിന്ന് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പൊലീസ്‌.


കേസിൽ തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ്‌ ശ്രീഹരിയെ പിടികൂടിയശേഷം നടത്തിയ അന്വേഷണത്തിലാണ്‌ സനീഷ്‌ വലയിലായത്‌. അശ്ലീലദൃശ്യങ്ങൾ മല്ലുപ്രീമിയം ഗ്രൂപ്പിലിട്ട്‌ പണം സമ്പാദിച്ചിരുന്നതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ഇരുവരുടെയും ഫോണിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്‌.


മല്ലുപ്രീമിയം ഗ്രൂപ്പ്‌ ഉൾപ്പെടെ നീക്കിയ നിലയിലാണ്‌. ഇത്‌ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. ഇതിനായി കൂടുതൽ വിവരങ്ങൾ ടെലഗ്രാമിന്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ജാർഖണ്ഡ്‌ സ്വദേശിയടക്കമുള്ള ഇതരസംസ്ഥാനക്കാർ റാക്കറ്റിലുള്ളതായും വ്യക്തമായിട്ടുണ്ട്‌. ഗ്രൂപ്പിൽ പണമടച്ച്‌ അംഗമായവരെയും പ്രതിചേർക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പൊലീസ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home