ad
Deshabhimani

ഓൺലൈനിലെത്തിയ ഭക്ഷണം വാങ്ങാൻ തയ്യാറായില്ല; ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനം

beaton

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Sep 14, 2026, 07:22 AM | 1 min read

ആലുവ : ആലുവ ബൈപ്പാസിലെ ഫ്ലാറ്റിൽ ഓൺലൈനിലെത്തിയ ഭക്ഷണം വാങ്ങാൻ തയ്യാറാകാതിരുന്ന സെക്യൂരിറ്റി ജീവനക്കാരന് മർദനം. പിറവം സ്വദേശി മധുസൂദനനെയാണ്‌ ഓൺലൈൻ ഭക്ഷണ വിതരണക്കാരൻ സ്റ്റൂൾ കൊണ്ട് അടിച്ചത്‌. ഭക്ഷണവുമായി ഓൺലൈൻ വിതരണക്കാരൻ എത്തിയപ്പോൾ ഓർഡർ ചെയ്തയാൾ ഫ്ളാറ്റിലുണ്ടായിരുന്നില്ല. ഭക്ഷണം വാങ്ങിവയ്‌ക്കാൻ സെക്യൂരിറ്റിയോട് ഇയാൾ ആവശ്യപ്പെട്ടു. തനിക്ക് നിർദേശമില്ലാത്തതിനാൽ സാധിക്കില്ലെന്ന്‌ മധുസൂദനൻ പറഞ്ഞപ്പോഴാണ്‌ മർദിച്ചത്‌. ആലുവ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home