ad
Deshabhimani

പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ അങ്കമാലിയിൽ യുവതിക്ക് ക്രൂരമർദനം; ഭർത്താവിനെതിരെ കേസ്

violence against women

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 19, 2025, 12:20 PM | 1 min read

അങ്കമാലി : പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം എന്ന് പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കേസെടുത്തു. പുത്തൻകുരിശ് സ്വദേശിയാണ് പരാതി നൽകിയത്. പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ നാലു വർഷമായി നിരന്തരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി യുവതി പറയുന്നു. ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.


2020ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2021ൽ ഇവർക്ക് പെൺകുഞ്ഞ് ജനിച്ചു. അന്നുമുതൽ യുവതിയെ പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ യുവതിയെ മർദിക്കുമായിരുന്നു. യുവതിയുടെ കുറ്റം കൊണ്ടാണ് പെൺകുഞ്ഞ് ജനിച്ചതെന്നു പറഞ്ഞായിരുന്നു ഭർത്താവിന്റെ മർദനം. കഴിഞ്ഞ ദിവസം മർദനത്തെത്തുടർന്ന് പരിക്കുണ്ടായതോടെ ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടി വന്നപ്പോഴാണ് മർദനവിവരം പുറത്തറിയുന്നത്. ​ഗാർ​ഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അങ്കമാലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home