ad
Deshabhimani

print edition പൂച്ച എവിടെ? ഖജനാവിൽ നീക്കിയിരിപ്പ്‌ 6,322 കോടി

satheesan
വെബ് ഡെസ്ക്

Published on Jun 05, 2026, 12:01 AM | 1 min read

തിരുവനന്തപുരം: പൂച്ച പെറ്റുകിടക്കുകയാണെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ ആക്ഷേപിച്ച സംസ്ഥാന ഖജനാവിൽ മാർച്ചിലെ നീക്കിയിരിപ്പ്‌ 6,322.36 കോടി രൂപ. വ്യാഴാഴ്‌ച പുറത്തിറക്കിയ ധവളപത്രത്തിലാണ്‌ ഇത്‌ വ്യക്തമാക്കിയത്‌. മെയ്‌ 26ന്‌ ഇത്‌ 2,211.93കോടിയായി. മെയ്‌ ഒന്നിന്‌ ഖജനാവിൽ 5429 കോടി രൂപ നീക്കിയിരിപ്പുണ്ടെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. എന്നാൽ ഇത്‌ യാഥാർഥ്യവുമായി ബന്ധമില്ലാത്തതെന്നായിരുന്നു സതീശൻ പറഞ്ഞിരുന്നത്‌. റിസർവ്‌ ബാങ്ക്‌ നൽകിയ വിവരത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടും എൽഡിഎഫ്‌ സർക്കാർ പറഞ്ഞതും ശരിയാണെന്ന്‌ ആവർത്തിക്കുന്നതാണ്‌ ധവളപത്രത്തിലെ കണ്ടെത്തലും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home