ad
Deshabhimani

print edition വീര്യംകുറഞ്ഞ മദ്യം: മുന്നണി പറഞ്ഞാൽ അനുസരിക്കുമെന്ന് മന്ത്രി എം ലിജു

m liju 2.
വെബ് ഡെസ്ക്

Published on Jun 27, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ വ്യക്തിപരമായി എതിർപ്പാണെന്ന്‌ മന്ത്രി എം ലിജു. എന്നാൽ മുന്നണി തീരുമാനിച്ചാൽ അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദ്യനയം പ്രഖ്യാപിച്ചാലേ ബജറ്റ്‌ നിർദേശം നടപ്പാകൂ. മുന്നണി ചർച്ചചെയ്താണ്‌ മദ്യനയം രൂപീകരിക്കുന്നത്‌. മദ്യക്കന്പനികൾക്ക്‌ ഉൽപ്പന്നം കേരളത്തിൽ വിൽക്കണമെങ്കിൽ എക്‌സൈസ്‌ വകുപ്പിന്റെ രജിസ്‌ട്രേഷൻ വേണം. ഒരുകന്പനിയും അപേക്ഷ തന്നിട്ടില്ല. മദ്യനയം പ്രഖ്യാപിക്കുന്നതിനുമുന്പേ അങ്ങനെ ഏതെങ്കിലും കന്പനി അപേക്ഷ തന്നാൽ, തള്ളിക്കളയാൻ നിർദേശം നൽകും. ബാറുകളുടെ സമയക്രമം, കേരള ബ്രാൻഡി (മിന്നൽ മാജിക്‌) ഉൾപ്പെടെയുള്ള കാര്യങ്ങളും മദ്യനയത്തിലുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.


ഏകപക്ഷീയ 
തീരുമാനമില്ല


മദ്യനയത്തിൽ കൂടിയാലോചനയില്ലാതെ ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എ പി അനിൽകുമാർ. നയപരമായ കാര്യങ്ങൾ കോൺഗ്രസിലും യുഡിഎഫിലും ചർച്ചചെയ്യും. സർക്കാർ തീരുമാനം തെറ്റാണെന്ന്‌ തോന്നിയാൽ നേതൃത്വം ചൂണ്ടിക്കാട്ടുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home