കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തൃശൂർ: വാണിയമ്പാറ മഞ്ഞവാരിയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൈ-കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ പുതിയ വീട്ടിൽ സീനത്തി(50)നെ തൃശ്ശൂർ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ സീനത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
ഈ പ്രദേശത്ത് വർഷങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ കാന്റീൻ ജീവനക്കാരിയായ സീനത്തിനെ രാവിലെ 6.30നാണ് കാട്ടുപന്നി ആക്രമിച്ചത്. മേഖലയിൽ സോളാർ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിപാലനം നടത്താത്തതിനാൽ ഈ സംവിധാനം തകർന്ന നിലയിലാണ്.
നിലവിലെ സാഹചര്യത്തിൽ ചികിത്സാ ചെലവ്, കുട്ടികളുടെ പഠനം എന്നിവ ഉൾപ്പെടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിലാണ് സീനത്ത്. വിദ്യാർഥികളായ രണ്ടു മക്കളുടെ പഠന ചെലവ് ഉൾപ്പെടെ വീട്ടിലെ മുഴുവൻ കാര്യങ്ങളും നടക്കുന്നത് സീനത്തിന്റെ വരുമാനത്തിലാണ്.









0 comments