വീട്ടമ്മ പൊള്ളലേറ്റ് മരിച്ചനിലയിൽ

കോതമംഗലം: പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ. പൂപ്പാനി സ്വദേശി ഇന്ദിരയാണ് മരിച്ചത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതോടെ ഭര്‍ത്താവും മകനും ചേര്‍ന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്ന് വീടിന് പുറത്ത് പൊള്ളലേറ്റ് നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ. പെരുമ്പാവൂര്‍ പൊലീസ് തുടര്‍നടപടികൾ സ്വീകരിച്ചു









0 comments