ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത് വിവാഹിതയായി; വരന്‍ ശതകോടീശ്വരനായ സാമ്പത്തിക വിദഗ്ധൻ

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമ ഗോൾഡ് സ്മിത്ത് വിവാഹിതയായി. ശതകോടീശ്വരനായ സാമ്പത്തിക വിദഗ്ധൻ കാമറൂൺ ഒ റെയ്ലി ആണ് വരൻ. ഇരുവരുടെയും വിവാഹം കഴിഞ്ഞതായി ജമീമയുടെ കുടുംബം സ്ഥിരീകരിച്ചു.
ബ്രിട്ടീഷ് തിക്കഥാകൃത്തും സിനിമാ നിർമാതാവുമായ 52 കാരിയായ ജമീമ, 1995 ലാണ് പാകിസ്ഥാൻ മുൻ ക്രിക്കറ്റർ കൂടിയായ ഇമ്രാൻ ഖാനെ വിവാഹം ചെയ്തത്. അന്ന് ജമീമയ്ക്ക് 21 വയസ്സും ഇമ്രാൻ ഖാന് 42 വയസ്സുമായിരുന്നു. ഒൻപത് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004 ൽ ഇരുവരും വിവാഹമോചനം നേടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു 62 വയസ്സുകാരനായ ഐറിഷ് ഓസ്‌ട്രേലിയൻ സാമ്പത്തിക വിദഗ്ധനൻ ഒ റെയ്ലിയുമായുള്ള ജമീമയുടെ വിവാഹം.
എന്റെ പ്രിയപ്പെട്ട ഡേറ്റിനൊപ്പം ജമീമയുടെയും കാമറൂണിന്റെയും വിവാഹം ആഘോഷിക്കുന്നുവെന്ന് ജമീമയുടെ സഹോദരന്റ ഭാര്യ ജമീമ ജോൺസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമ, ഡോക്യുമെന്ററി മേഖലകളിൽ സജീവമായിരുന്ന ജമീമയുടെ പ്രോജക്ടുകളിൽ കാമറൂൺ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇൻസ്റ്റിംഗ്ന്റ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ സ്ഥാപകയായ ജമീമ നിരവധി സിനിമകൾക്കും ടിവി പരിപാടികൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. ശതകോടീശ്വരനായിരുന്ന സാമ്പത്തിക വിദഗ്ധൻ സർ ജെയിംസ് ഗോൾഡ്സ്മിത്തിന്റെയും സാമൂഹ്യപ്രവർത്തക ലേഡി അന്നാബെലിന്റെയും മകളാണ് ജമീമ.









0 comments