രാജസ്ഥാൻ തദ്ദേശതെരഞ്ഞെടുപ്പ്; പർബത്സർ മുനിസിപ്പാലിറ്റിയിലെ ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട്

പ്രതീകാത്മക ചിത്രം
പർബത്സർ: രാജസ്ഥാൻ തദ്ദേശതെരഞ്ഞെടുപ്പിൽ പർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ നിന്ന് മത്സരിച്ച ബിജെപി സഥാനാർത്ഥി കൈലാഷ് ചന്ദിന് ലഭിച്ചത് ഒരു വോട്ട് മാത്രം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം കോൺഗ്രസ് സ്ഥാനാർത്ഥി ഹിന ഖാനം 376 വോട്ടുകൾ നേടി വാർഡിൽ വിജയിച്ചു, സ്വതന്ത്ര സ്ഥാനാർത്ഥി റാഷിദ് ഖാൻ 195 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
12-ാം വാർഡിലെ വോട്ടറായിരുന്നു കൈലാഷ് ചന്ദ്, എന്നാൽ ബിജെപി അയാളെ അയൽവാർഡിൽ നിന്നാണ് മത്സരിപ്പിച്ചത്. പർബത്സർ മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 25 വാർഡുകളിൽ 13 എണ്ണം കോൺഗ്രസും 12 എണ്ണം ബിജെപിയും നേടി. രാജസ്ഥാനിലുടനീളമുള്ള 309 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ തുടരുന്നതിനിടെ കൈലാഷ്ചന്ദിന്റെ ഒരു വോട്ടിന്റെ നേട്ടം ശ്രദ്ധേയമായി.
അതേസമയം, നോഖ നഗരസഭയിൽ സിപിഐ എം ചരിത്രവിജയം നേടി നഗരസഭാഭരണം പിടിച്ചെടുത്തു. ആകെയുള്ള 45 സീറ്റുകളിൽ 29 സീറ്റുകളും നേടിയാണ് സിപിഐ എം ചരിത്രവിജയം നേടിയത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 13 സീറ്റും സ്വാതന്ത്രസ്ഥാനാർത്ഥികൾക്ക് 3 സീറ്റും മാത്രമാണ് ലഭിച്ചത്.









0 comments