print edition പൊതുമേഖലയെ പൂർണമായി കൈയൊഴിയുന്ന ധവളപത്രം: പി രാജീവ്

P Rajeev
കൊച്ചി: പൊതുമേഖലയെ പൂർണമായി കൈയൊഴിയുന്നതാണ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വ്യവസായ, പൊതുമേഖലകളോടുള്ള സർക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ് ധവളപത്രമെന്നും പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്‌ട്രീയ രേഖയല്ലെന്നും വിദഗ്‌ധരുടെ രേഖയാണെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാൽ, സർക്കാരിന്റെ രാഷ്‌ട്രീയം ആ രേഖയിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്നും രാജീവ് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളെ കേവലം ലാഭ–നഷ്ട കണക്കുകളിലൂടെ മാത്രമാണ് ധവളപത്രം സമീപിക്കുന്നത്. പൊതുമേഖലയെ വിറ്റഴിക്കാൻ ശ്രമിക്കുകയാണ്. അവയെല്ലാം നഷ്ടമുണ്ടാക്കുന്നതാണെന്നാണ് ധവളപത്രം പറയുന്നത്. നവഉദാരവൽക്കരണത്തിന്റെ നയങ്ങളുടെ പുതിയകാല പ്രയോഗങ്ങളാണ് ധവളപത്രം മുന്നോട്ടുവയ്‌ക്കുന്നത്.
ഭൂമിയുടെ ഉയർന്നവിലയുടെ പ്രശ്‌നം പരിഹരിക്കാൻ, കിൻഫ്രയ്‌ക്ക് മുൻ എൽഡിഎഫ് സർക്കാർ 1000 കോടി രൂപ വായ്‌പ നൽകി.
കിൻഫ്രയെയും കെഎസ്‌ഐഡിസിയെയും ശക്തിപ്പെടുത്തുന്നതിന് പകരം അവയുടെ ഓഹരികൾ വിറ്റഴിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.










0 comments