ad
Deshabhimani

സതീശന്റെ പുനർജനി വീടുകൾ എവിടെ; പിരിച്ച കോടികൾ എന്ത് ചെയ്തു: എം വി ​ഗോവിന്ദൻ

M V Govindan
വെബ് ഡെസ്ക്

Published on Aug 05, 2026, 12:18 PM | 1 min read

കൊച്ചി: പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാനെന്ന പേരിൽ പുനർജനി പദ്ധതിയുടെ ഭാ​ഗമായി പിരിച്ച കോടിക്കണക്കിന് പണം എന്തുചെയ്തെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പുനർജനി പദ്ധതിയുടെ ഭാ​ഗമായി പ്രഖ്യാപിച്ച 216 വീടുകൾ എവിടെയെന്നും അദ്ദേഹം ചോദിച്ചു. 19 വീടുകൾ കൊടുത്തു എന്നാണ് പറയുന്നത്. അത് ചില ആശുപത്രികളിൽ നിന്നെല്ലാം ലഭിച്ച സ്പോൺസർഷിപ്പ് ഉപയോ​ഗിച്ച് നിർമിച്ചവയാണ്. ചിലർക്ക് ചില സംഭാവനകളും കൊടുത്തിട്ടുണ്ട്. ഇത് രണ്ടും രണ്ടാണ്. പുനര്‍ജനിയുടെ പേരില്‍ യുകെയിൽ നിന്നടക്കം പിരിച്ചു കൊണ്ടുവന്ന പണം എന്ത് ചെയ്തെന്ന് സതീശന്‍ വ്യക്തമാക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


വി ഡി സതീശൻ പ്രതിയായ പുനർജനി കേസ്‌ അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ ഗ‍‍‍‍ൂഢാലോചനയ്‌ക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ പറവൂരിൽ നടത്തിയ ബഹുജന പ്രതിഷേധസദസ്സ്‌ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളവ് പറയുന്ന പ്രതിപക്ഷ നേതാവിൽ നിന്ന് കളവ് പറയുന്ന മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറി. ഇത് മുഖ്യമന്ത്രി പദത്തിന് ചേർന്നതല്ല. പുനർജനി കേസിൽ സതീശനെ വെള്ളപൂശി അവതരിപ്പിക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. പുനർജനിയുമായി ബന്ധപ്പെട്ട് ഒരു കേസും നിലവിൽ ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതും കള്ളമാണ്. ഹൈക്കോടതിയിൽ കേസ് ഇപ്പോഴുമുണ്ടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


പരിപാടിയിൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home