ആശുപത്രിക്കുള്ളിൽ മന്ത്രി മുരളീധരനെ സ്വീകരിച്ചത് കൊടികളും മുദ്രാവാക്യവും

പുനലൂർ താലൂക് ആശുപത്രിയിൽ കെ മുരളീധരൻ സ്വീകരണം ഏറ്റുവാങ്ങുന്നു
പുനലൂർ: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് സ്വീകരണം. ആശുപത്രിക്കുള്ളിൽ കൊടികളും മുദ്രാവാക്യങ്ങളുമായി ഷാളണിഞ്ഞ് സ്വീകരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
കോൺഗ്രസ് അനുഭാവമുള്ള എൻജിഓ സംഘടനയാണ് കോടികളുമായി ആശുപത്രിക്കകത്തെത്തി മുദ്രാവാക്യം വിളിച്ച് മന്ത്രിയെ സ്വീകരിച്ചത്. വാർഡടക്കം പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിനുള്ളിൽ രോഗികളൊക്കെ കൂടിനിന്ന സമയത്താണ് സ്വീകരണം.
നഴ്സുമാരും രോഗികളും അടുത്തുതന്നെയുണ്ട്. മന്ത്രി ഇവരെ വിലക്കുകയോ സ്വീകരണം നിഷേധിക്കുകയോ ചെയ്യാതെ ചിരിയോടുകൂടി അത് ഏറ്റുവാങ്ങുകയായിരുന്നു.
ആശുപത്രിയുടെ വളപ്പിൽപോലും രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള ഒന്നും ചെയ്യാൻ പാടില്ല എന്നപേരിൽ ഡിവൈഎഫ്ഐ വർഷങ്ങളായി നൽകുന്ന പൊതിച്ചോറിനെതിരെ വലിയ വിമർശനം ഉയർത്തിയ മന്ത്രിയുടെ ഈ സ്വീകരണത്തിനെതിരെ ഇതിനോടകം വിമർശനം ഉയർന്നുകഴിഞ്ഞു.
രാഷ്ട്രീയപാർട്ടിയുടെ കൊടി പിടിച്ച് ഭക്ഷണം നൽകേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഡിവൈഎഫ്ഐക്കെതിരെ രംഗത്ത് വന്നത്.









0 comments