ad
Deshabhimani

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

moblynch
വെബ് ഡെസ്ക്

Published on Aug 05, 2026, 12:47 PM | 1 min read

റാഞ്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ‌

തിങ്കളാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. യുവാവ് തന്നെ തട്ടിക്കൊണ്ടുപോയി പലപ്രാവശ്യം ബലാത്സം​ഗത്തിനിരയാക്കിയെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു മർദനം. പെൺകുട്ടിയെ കാണാതായതോടെ കുടുംബം പ്രദേശത്ത് മുഴുവൻ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല. രണ്ട് ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കുടുംബാം​ഗങ്ങളോട് സംഭവത്തെക്കുറിച്ച് പറയുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി. വിവരമറിഞ്ഞ പ്രദേശവാസികൾ യുവാവിന്റെ വീട് വളയുകയും വീട്ടിൽ നിന്ന് വലിച്ചിഴച്ച് കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിൽ യുവാവിന്റെ പിതാവിനും പരിക്കേറ്റിരുന്നു.


യുവാവിനെതിരെ മുൻപും ലൈംഗികാതിക്രമക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 2023 ൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയതായും വൈദ്യപരിശോധന നടപടികൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home