ad
Deshabhimani

ഒമാനിൽ മഴയും ഇടിമിന്നലും; ദൃശ്യപരത കുറയുമെന്ന് മുന്നറിയിപ്പ്

oman cloud
വെബ് ഡെസ്ക്

Published on Aug 05, 2026, 12:43 PM | 1 min read

മസ്‌കത്ത്‌ : ഒമാനിൽ ബുധനാഴ്ച ചില ഭാഗങ്ങളിൽ മഴ, മൂടൽമഞ്ഞ്, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിൻ. മേഘാവൃതമായ ആകാശം, ചാറ്റൽ മഴ, മൂടൽമഞ്ഞ് എന്നിവക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒമാനിലുടനീളമുള്ള നിരവധി ഗവർണറേറ്റുകൾ മേഘാവൃതമായതായി മെറ്റ് ഓഫീസ് റിപ്പോർട്ട് ചെയ്തു. ദോഫാർ ഗവർണറേറ്റിന്റെയും അതിനോട് ചേർന്നുള്ള പർവതപ്രദേശങ്ങളുടെയും തീരങ്ങളിൽ ക്യുമുലസ് മേഘങ്ങൾ കാണപ്പെട്ടതായും അറബിക്കടലിന്റെ തീരപ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടതായും മുന്നറിയിപ്പിൽ പറയുന്നു.


ദോഫാർ തീരത്തും പർവതങ്ങളിലും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും ദിവസം മുഴുവൻ ചാറ്റൽ മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പുണ്ട്. മിക്ക ഗവർണറേറ്റുകളിലും മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്നും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മൂടൽമഞ്ഞിനു പുറമെ മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ഇത് ദൃശ്യപരത കുറയ്ക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home