ad
Deshabhimani

print edition പശ്‌ചിമഘട്ട 
പരിസ്ഥിതിലോല
വിജ്ഞാപനം ഉടൻ

western ghats
വെബ് ഡെസ്ക്

Published on Jun 23, 2026, 02:00 AM | 1 min read

ന്യൂഡൽഹി : ​പശ്‌ചിമഘട്ടമേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കും. ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ വിജ്ഞാപനമാകും ആദ്യം. കേരളത്തിന്റെയും കർണാടകത്തിന്റെയും കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. ആറ്‌ സംസ്ഥാനങ്ങളിലെ 56,825 ചതുരശ്ര കിലോമീറ്റർ ഭൂമി പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്‌എ) കണക്കാക്കാമെന്നാണ്‌ കെ കസ്‌തൂരിരംഗൻ നേതൃത്വം നൽകിയ ഉന്നതതല സമിതി ശുപാർശ. ഇതുപ്രകാരമുള്ള അന്തിമവിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാനാണ്‌ നീക്കം.


രണ്ടോ മൂന്നോ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഘട്ടംഘട്ടമായുള്ള വിജ്ഞാപനങ്ങളാകും പുറപ്പെടുവിക്കുക. പരിസ്ഥിതി ദുർബല മേഖല സംബന്ധിച്ച തർക്കം പരിഹരിച്ച ഗുജറാത്ത്‌, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾകൊള്ളിച്ചുള്ള വിജ്ഞാപനമാകും ആദ്യം പുറത്തിറക്കുന്നത്‌. 6,914 ചതുരശ്രകിലോമീറ്റർ മാത്രം പരിസ്ഥിതിലോല പ്രദേശമുള്ള തമിഴ്‌നാട്ടിന് കേന്ദ്രവിജ്ഞാപനത്തോട്‌ കാര്യമായ എതിർപ്പില്ല. കേരളവും കർണാടകവുമായി ഇ‍ൗ വിഷയത്തിൽ കേന്ദ്രസർക്കാർ ചർച്ചകൾ തുടരുകയാണ്‌. ഇടുക്കി, വയനാട്‌ ജില്ലകളിലെ ജനവാസമേഖലകളും തോട്ടങ്ങളും മറ്റും ഉൾപ്പെടുന്ന 31 ഗ്രാമങ്ങളെ ഇഎസ്‌എ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര വിദഗ്‌ധസമിതി ഇ‍ൗ ആവശ്യം പൂർണമായും അംഗീകരിച്ചിട്ടില്ല. അന്തിമവിജ്ഞാപനം വരുന്നാൽ പരിസ്ഥിതിലോല മേഖലകളിലെ പു-തിയ ഖനനം, ക്വാറിപ്രവർത്തനം, താപവൈദ്യുതി നിലയങ്ങൾ, മണ്ണെടുപ്പ്‌, വൻകിട നിർമാണങ്ങൾ തുടങ്ങിയവയ്‌ക്ക്‌ നിരോധനമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home