ad
Deshabhimani

തുരങ്കപാത: 
പാറ തുരക്കൽ 
ഇന്ന്‌ തുടങ്ങും

print edition ‘ഒരു ടണൽ പ്രോജക്ടേ... വയനാട്ടിൽ പെട്ടെന്ന്‌ എത്താൻ'... തുരങ്കംവച്ച്‌ അപഹാസ്യരായി പ്രതിപക്ഷം

Wayanad Tunnel Project
വെബ് ഡെസ്ക്

Published on Mar 06, 2026, 02:37 AM | 1 min read


കോഴിക്കോട്‌

‘ഒരു ടണൽ പ്രോജക്ടേ... വയനാട്ടിൽ പെട്ടെന്ന്‌ എത്താൻ... അതിനെയൊക്കെ ഞങ്ങൾ എതിർക്കും. ശക്തമായി എതിർക്കും...’ ഇ‍ൗ വാക്കുകൾ ആരുടേതാണെന്ന്‌ മലയാളികൾക്ക്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വരില്ല. ഭാവി കേരളം രൂപപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികൾ സർക്കാർ തുടങ്ങിയപ്പോഴെല്ലാം മലയാളികളുടെ കാതുകളിൽ മുഴങ്ങികേട്ടത്‌ പ്രതിപക്ഷ നേതാവിന്റെ ഇ‍ൗ പിന്തിരിപ്പൻ വാക്കുകളാണ്‌. ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ തുരങ്കപാതയെപ്പറ്റി ഇത്തരത്തിൽ പ്രതികരിച്ചത്‌.


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ പാരിസ്ഥിതികാനുമതിയടക്കം സ്വന്തമാക്കി സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴാണ്‌ സതീശൻ പദ്ധതിയെ എതിർത്ത്‌ മുന്നിൽ നിന്നത്‌. തുരങ്കപാതയ്ക്ക്‌ തുരങ്കംവയ്‌ക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ അതിജീവിച്ചാണ്‌ പദ്ധതി യാഥാർഥ്യമാകുന്നത്‌.


സതീശന്റെ വാക്കുകൾക്ക്‌ പദ്ധതി പ്രദേശത്തെ സാധാരണക്കാരായ കോൺഗ്രസുകാർ പോലും വിലകൽപ്പിച്ചിരുന്നില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ മനുഷ്യർ പദ്ധതിയെ ഹൃദയപൂർവം സ്വാഗതം ചെയ്തു. ആഗസ്‌ത്‌ 31ന്‌ നടന്ന പ്രവൃത്തി ഉദ്‌ഘാടന ചടങ്ങിലും നാടൊന്നിച്ച്‌ ഒഴുകി യെത്തി.


തുരങ്കപാത : 
പാറ തുരക്കൽ 
ഇന്ന്‌ തുടങ്ങും

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ – -കള്ളാടി തുരങ്കപാത നിർമാണത്തിനുള്ള പാറ തുരക്കലിന്‌ വെള്ളിയാഴ്ച തുടക്കം. പകൽ 11ന്‌ ആനക്കാംപൊയിൽ മറിപ്പുഴ പദ്ധതി പ്രദേശത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫസ്റ്റ്‌ ബ്ലാസ്റ്റിങ്ങിന്റെ സ്വിച്ച്‌ ഓൺ നിർവഹിക്കും.


മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, എ കെ ശശീന്ദ്രൻ, ഒ ആർ കേളു തുടങ്ങിയവർ പങ്കെടുക്കും. സുരക്ഷാകാരണങ്ങളാൽ ചടങ്ങിലേക്ക്‌ പൊതുജനങ്ങൾക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്‌. പൊതുജനങ്ങൾക്ക് ചടങ്ങ്‌ വീക്ഷിക്കാൻ മുത്തൻപുഴ എൽപി സ്കൂളിൽ സ‍ൗകര്യമൊരുക്കിയിട്ടുണ്ട്‌. ആദ്യ ബ്ലാസ്റ്റിങ്ങിനുള്ള തയ്യാറെടുപ്പ്‌ പൂർത്തിയായി. അപ്രോച്ച്‌ റോഡടക്കം 8.73 കിലോ മീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. ഇതില്‍ ആനക്കാംപൊയിൽ മറിപ്പുഴ മുതല്‍ വയനാട് കള്ളാടി മീനാക്ഷിപ്പാലംവരെ 8.735 കിലോ മീറ്ററാണ്‌ തുരങ്കപാത.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home