ad
Deshabhimani

ഇന്നലെ മുതൽ പെയ്യുന്ന മഴ; കോളാടി മണ്ണിടിച്ചിലിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

WAYANAD
വെബ് ഡെസ്ക്

Published on Jul 07, 2026, 01:03 PM | 1 min read

മേപ്പാടി: സമൂഹമാധ്യമങ്ങളിലൂടെ അടക്കം പുറത്തുവരുന്ന ദൃശ്യങ്ങൾ പ്രകാരം വയനാട് കോളാടിയിലുണ്ടായ ​അപകടം കൂടുതൽ ആഴവും തീവ്രയുള്ളതാണെന്ന് വിലയിരുത്തൽ. ആളുകൾ കൂടുതലായി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. നിലവിൽ ഒരാളെ രക്ഷപ്പെടുത്തി എന്ന സ്ഥിരീകരിക്കാവുന്ന റിപ്പോർട്ടുകളും പുറത്തുവന്നു.


ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലാണോ എന്നത് സംബന്ധിച്ചും സ്ഥിരീകരിക്കേണ്ടതുണ്ട്. ശക്തമായ മഴയാണ് പ്രദേശത്ത് തുടരുന്നത്. രക്ഷാപ്രവർത്തനത്തെ അത് പ്രതികൂലമായി ബാധിക്കുകയാണ്. ഇന്നലെ രാത്രി മുതൽ

പെയ്യാൻ തുടങ്ങിയ മഴയാണോ അപകടത്തിന് കാരണമായത് എന്നും പരിശോധിക്കും. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും വിവരങ്ങളുണ്ട്.


പ്രദേശത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വയനാട്ടും കോഴിക്കോടും തുരങ്കപാതയുടെ നിർമാണം നടക്കുന്നുണ്ട്. തൊഴിലാളികളുടെ വലിയൊരു സംഘം തന്നെ പണി നടക്കുന്നിടത്ത് ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അവരാണോ അപകടത്തിൽ പെട്ടത് എന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്.


കൂടുതൽ തെരച്ചിലിനായി എൻ‌ഡിആർഎഫ് സംഘം ഉടൻ എത്തിച്ചേരും. തുരങ്കപാതയുടെ പണി ദ്രുത​ഗതിയിൽ പുരോ​ഗമിക്കുന്നതിനിടെയാണ് അ പകടമുണ്ടായിരിക്കുന്നത്. മീനാക്ഷിപ്പാലത്തിന് താഴെ വളരെ ആഴത്തിലുള്ള മണ്ണിടിച്ചിലാണ് നടന്നതെന്നുള്ള വിവരമാണ് ലഭ്യമാകുന്നതെന്ന് തിരുവമ്പാടി എംഎൽഎ സി കെ കാസിം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home