ad
Deshabhimani

എസ്‌ രാമചന്ദ്രൻപിള്ള ഏറ്റുവാങ്ങും

print edition വി എസ് അച്യുതാനന്ദൻ കേരള പുരസ്‌കാരം ഇന്ന്‌ സമ്മാനിക്കും

SRP
വെബ് ഡെസ്ക്

Published on Oct 19, 2025, 01:39 AM | 1 min read

ആലപ്പുഴ: കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) മുഖമാസിക ‘കർഷക തൊഴിലാളി ’യു​ടെ വി എസ് അച്യുതാനന്ദൻ -കേരള പുരസ്‌കാരം ഞായറാഴ്‌ച സമ്മാനിക്കും. വൈകിട്ട്‌ നാലിന്‌ ആലപ്പുഴ മങ്കൊമ്പ്‌ പി കൃഷ്‌ണപിള്ള സ്‌മാരക ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി മുതിർന്ന നേതാവ്‌ എസ്​ രാമചന്ദ്രൻപിള്ളയ്‌ക്ക്‌ പുരസ്‌കാരം നൽകും. കർഷക തൊഴിലാളി മാസിക ചീഫ്‌ എഡിറ്റർ എം വി ഗോവിന്ദൻ അധ്യക്ഷനാകും. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ പ്രശംസാപത്രം അവതരിപ്പിക്കും.


വി എസ്‌ അച്യുതാനന്ദൻ കേരള സാഹിത്യ പുരസ്‌കാരങ്ങൾ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ വിതരണംചെയ്യും. വിനോദ്‌ വൈശാഖി, വി കെ സുധീർകുമാർ, എസ്‌ അർച്ചന എന്നിവർക്കാണ്‌ സാഹിത്യ പുരസ്‌കാരങ്ങൾ. കെഎസ്‌കെടിയു ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ പ്രശംസാപത്രം അവതരിപ്പിക്കും. വിപ്ലവഗായിക പി കെ മേദിനിക്ക്‌ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം മന്ത്രി സജി ചെറിയാൻ സമ്മാനിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home