ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോവളം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ റോഡിൽ മുല്ലൂർ കലുങ്ക്നട ജംഗ്ഷനു സമീപം ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
ഓട്ടോ ഡ്രൈവർ പുളിങ്കുടി നെട്ടത്താന്നി സച്ചിൻ നിവാസിൽ ഷൈജു(40) ആണ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലുള്ളത്. ഷിജുവിൻ്റെ വലതു കൈക്കും കഴുത്തിനും തലയ്ക്കും പരിക്കേറ്റു. അപകടത്തിൽ കൈയുടെ പകുതി ഭാഗം ചതഞ്ഞരഞ്ഞു പോവുകയായിരുന്നു.
വിഴിഞ്ഞം തെന്നൂർക്കോണത്തുള്ള ഗോഡൗണിലേക്ക് സിമൻ്റ് ലോഡുമായി എത്തിയ തമിഴ്‌നാട് ലോറിയാണ് ഇടിച്ചത്. ഓട്ടോ റിക്ഷയെ ഇടിച്ച ശേഷം വശത്തെ മീഡിയനിലേക്ക് ഇടിച്ചു കയറിയാണ് ലോറി നിന്നത്. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മുല്ലൂർ സ്വദേശി ശശിക്കും പരിക്കുണ്ട്. അപകടത്തിൽപ്പെട്ട ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.







0 comments