10 കോടിയോളം തട്ടിയെടുത്തു: പ്രതി ബെംഗളൂരുവിൽ പിടിയിൽ

നെടുമങ്ങാട്: പോളിസി ബിസിനസിലും മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിലും അമിതലാഭം വാഗ്ദാനം ചെയ്ത് അഞ്ചുപേരിൽ നിന്നായി 10 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. പനവൂർ വില്ലേജിലെ അംബേദ്കർ ഗ്രാമം റോഡിൽ മുല്ലമംഗലത്ത് വീട്ടിൽ അരുൺ (39) ആണ് അറസ്റ്റിലായത്.
കരകുളം വില്ലേജിലെ എട്ടാംകല്ല് ഋതു വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ചിറയിൻകീഴ് സ്വദേശി ബെന്നി രാജൻ, പനവൂർ സ്വദേശി അഷറഫ്, മടവൂർ സ്വദേശി ഷാജൻ, പനയമുട്ടം സ്വദേശി സജിം ഷാ, നെടുമങ്ങാട് കൊല്ലംകാവ് സ്വദേശി അരുൺ ഷാജി എന്നിവരാണ് തട്ടിപ്പിനിരയായത്.
ലക്ഷ്വറി വാഹനങ്ങളുടെ ട്രാൻസിറ്റ് പോളിസി ബിസിനസിലും ടാറ്റ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് മ്യൂച്ചൽ ഫണ്ടിലും പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. തട്ടിപ്പിനുശേഷം ഒളിവിൽപ്പോയ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.







0 comments