വിഷു പടക്കവിപണിയിൽ വിസ്‌മയങ്ങൾ
print edition ‘വന്ദേഭാരതി’ൽ ആകാശത്തൊരു ‘അഴിഞ്ഞാട്ട’മായാലോ...

വിഷു ആഘോഷങ്ങളുടെ ഭാഗമായി പടക്ക വിപണിയിലെത്തിയ അഴിഞ്ഞാട്ടം പടക്കങ്ങൾ
ബൈജു വയലിൽ
Published on Apr 13, 2026, 12:51 AM | 1 min read
കോഴിക്കോട് : വോട്ടെടുപ്പ് കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് ആരവം ഒന്നടങ്ങി. ഇനി കണിക്കൊന്നയുടെയും കണിവെള്ളരിയുടെയും മഞ്ഞപ്പട്ട് പുതച്ച് ആഘോഷനിമിഷങ്ങൾ സമ്മാനിക്കാൻ വിഷു വരവായി. ശബ്ദ–വർണ വിസ്‌മയങ്ങൾ തീർത്തു വിഷുവിനെ വരവേൽക്കാൻ ‘അഴിഞ്ഞാട്ടവും’ ‘ ബണ്ണി ബണ്ണി’യും ‘ആന’യുമായി പടക്കവിപണിയും ഒരുങ്ങി.
ഒരു ബണ്ടിലിൽ 30 തവണ വിവിധ കളറുകളിൽ ആകാശത്ത് വർണവിസ്മയം തീർക്കുന്ന അയ്യൻസിന്റെ പുതിയ ഇനമാണ് ‘അഴിഞ്ഞാട്ടം.’ മൂന്ന് ഘട്ടമായി മൂന്ന് കളറുകളിൽ വിരിയുന്ന ബണ്ണി ബണ്ണി ഫ്ലവർ പോട്ടാണ് ഇത്തവണത്തെ മറ്റൊരു സവിശേഷ ഇനം. ട്രെയിൻ ശബ്ദമുണ്ടാക്കി ആകാശത്ത് വർണക്കാഴ്‌ച നിറയ്‌ക്കുന്ന ‘വന്ദേഭാരതും’ ആകർഷകമാണ്. 290 മുതൽ വിലവരുന്ന ഫ്ലവർപോട്ടുകളിൽ മൂന്ന് ഘട്ടങ്ങളിൽ ആകാശത്ത് വർണക്കുട നിവർത്തുന്ന പുതിയ ഇനമാണ് ‘ആന.’ ഒറ്റഷോട്ടിൽ ആകാശം നിറയെ കുടനിവർത്തുന്ന ബാലാജിയും വിപണി കീഴടക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പടക്കവിപണിയുടെ നിരോധനം നീക്കിയതോടെ പടക്ക കടകളിൽ വലിയ തിരക്കാണ്. ഇത്തവണയും അപകടമില്ലാത്ത ചൈനീസ് പടക്കങ്ങൾക്ക് തന്നെയാണ് കോയാറോഡിലെ അയ്യൻസിന്റെ മൊത്തവിപണന കേന്ദ്രത്തിൽ ആവശ്യക്കാരേറെയും. ശബ്ദം കൂടുതലും അപകടം കുറവുമായതിനാൽ അയ്യൻസിന്റെ ബ്രാൻഡഡ് പടക്കങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ. മാലപ്പടക്കങ്ങളിൽ അയ്യൻസിന്റെ ഒരു കെട്ടിൽ 56 വാല മുതൽ 10,000 വാലവരെയുള്ളവയ്‌ക്ക് നല്ല കച്ചവടമാണ്. വിവിധ രീതിയിലുള്ള കമ്പിത്തിരിയും മത്താപ്പുകളും പൂത്തിരികളുമുണ്ട്. 240 ഷോട്ടുകളുതിർക്കുന്ന മോണിങ് സ്റ്റാർ ഉൾപ്പെടെയുള്ള ഇനങ്ങൾക്കും ആവശ്യക്കാരേറെയാണ്.










0 comments