ad
Deshabhimani

വിലങ്ങാട് ദുരന്തബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസം കൂടി നീട്ടി നൽകും: മന്ത്രി കെ രാജൻ

vilangad land
വെബ് ഡെസ്ക്

Published on Aug 20, 2025, 10:48 PM | 1 min read

കോഴിക്കോട്: നാദാപുരം വിലങ്ങാട് ദുരന്തബാധിതർക്ക് വയനാട് ചൂരൽമലയിൽ അനുവദിച്ചതിന് സമാനമായ ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നൽകിയതായി റവന്യൂ മന്ത്രി കെ. രാജൻ. നാദാപുരം എംഎൽഎ ഇ കെ വിജയൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, റവന്യൂ – ദുരന്തനിവാരണ വകുപ്പ് സെകട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുരിയാക്കോസ്, കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് തുടങ്ങിയവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.


നഷ്ടപരിഹാരം സംബന്ധിച്ച് ലഭ്യമായ പുതിയ പരാതികൾ പരിശോധിച്ച് അർഹരായവർക്ക് കൂടി ഉപജീവന നഷ്ടപരിഹാരം നൽകാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. താമസ യോഗ്യമായ പ്രദേശങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാൻഡ്‌സ്ലൈഡെഡ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തും. ദുരന്തത്തിൽ തകർന്ന റോഡ്, പാലങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home