ad
Deshabhimani

ബാങ്ക്‌ കോഴ: ഐ സി
ബാലകൃഷ്‌ണനെതിരെ വിജിലൻസ്‌ അന്വേഷണം

ic balakrishnan
avatar
സുജിത്‌ ബേബി

Published on Jan 04, 2025, 11:21 PM | 1 min read

തിരുവനന്തപുരം> ബത്തേരി സഹകരണ ബാങ്ക്‌ നിയമന കോഴക്കേസിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണനെതിരെ വിജിലൻസ്‌ അന്വേഷണം തുടങ്ങി. വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയതിനു പിന്നാലെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വിജിലൻസ്‌ മേധാവി യോഗേഷ്‌ ഗുപ്ത പ്രാഥമികാന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.


വയനാട്‌ ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. മൂന്നുമാസത്തിനകം റിപ്പോർട്ട്‌ നൽകണം. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിയമനത്തിന്‌ നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നാണ്‌ ആരോപണം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home