എൽഡിഎഫിന് അനുകൂല ജനവിധിയുണ്ടാകും: എം എ ബേബി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പത്തുവർഷത്തെ ഭരണത്തിൽ നടപ്പാക്കിയ കാര്യങ്ങൾ ഓർക്കുന്ന വോട്ടർക്ക് എൽഡിഎഫിന് അനുകൂലമായല്ലാതെ വോട്ടുചെയ്യാനാകില്ല. ഇതാണ് ആത്മവിശ്വാസം പകരുന്നതെന്നും ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.
എക്സിറ്റ് പോളുകൾ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ടീം യുഡിഎഫ് എന്ന മട്ടിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് ഇതിന് മുന്പ് കണ്ടിട്ടുണ്ടോയെന്നാണ് എറണാകുളം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവടക്കം സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എന്താണ് കോൺഗ്രസിലെ അവസ്ഥ. അധികാരസ്ഥാനത്തിനുവേണ്ടി അടിപിടികൂടുന്ന കൂട്ടമാണ് അവർ. ഇവരുടെ കൈയിൽ അധികാരം കിട്ടുകയാണെങ്കിൽ എന്തായിരിക്കും സംസ്ഥാനത്തിന്റെ ഗതികേടെന്ന് ആളുകൾ ചർച്ച ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. മന്ത്രിമാരാണോ, യുഡിഎഫിലെ പ്രമുഖരാണോ തോൽക്കുകയെന്ന് ഫലം വരുന്പോൾ കാണാം–ബേബി പറഞ്ഞു.










0 comments