ad
Deshabhimani

കോഴിക്കോട് ജുവനൈൽ ഹോമിൽ 12കാരനെ പീഡിപ്പിച്ചു: കെയർടേക്കര്‍ അറസ്റ്റിൽ

P Ayub pocso case

പി അയൂബ്

വെബ് ഡെസ്ക്

Published on Jun 30, 2026, 08:26 PM | 1 min read

കോഴിക്കോട്: പോക്സോ കേസിൽ വെള്ളിമാട്കുന്ന് ജുവനൈൽ ഹോമിലെ കെയർടേക്കര്‍ അറസ്റ്റിലായി. ചെലവൂർ മൂഴിക്കൽ പാറങ്ങോട്ട് വീട്ടിൽ പി അയൂബാ (58) ണ് അറസ്റ്റിലായത്. ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു.


കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പീഡിപ്പിച്ചതായാണ് വിവരം. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്ന കാര്യത്തിലുൾപ്പെടെ അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home