print edition വാഹനാപകട ഇന്‍ഷുറന്‍സ് നഷ്‌ടപരിഹാരം: വീട്ടമ്മമാരുടെ മാസവരുമാനം 30,000 രൂപയെന്ന് കോടതി


സ്വന്തം ലേഖകൻ
Published on Jun 11, 2026, 11:58 PM | 1 min read
ന്യൂഡൽഹി:
വാഹനാപകടത്തിൽ ഇൻഷുറൻസ് നഷ്‌ടപരിഹാരം കണക്കാക്കുന്നതിന് വീട്ടമ്മമാരുടെ മാസവരുമാനം 30,000 രൂപയായി നിശ്ചയിച്ച് സുപ്രീംകോടതി. വീട്ടമ്മമാർ രാഷ്‌ട്രനിർമാതാക്കളാണെന്നും അതുല്യസംഭാവനകൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്‌ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2001 നവംബറിൽ വാഹനാപകടത്തിൽ മരിച്ച സ്‌ത്രീയുടെ ബന്ധുക്കൾക്കുള്ള ഇൻഷുറൻസ് നഷ്‌ടപരിഹാരം വർധിപ്പിച്ചാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ ഇടപെടൽ.
‘മനുഷ്യവളർച്ചയ്‌ക്കും രാജ്യപുരോഗതിക്കും വീട്ടമ്മമാർ ഒരുപോലെ സംഭാവനകൾ നൽകുന്നു. മഹനീയസേവനങ്ങൾക്ക് എത്ര പ്രതിഫലം നൽകിയാലും മതിയാകില്ല. അവരുടെ മരണത്തിലൂടെ നാല് നഷ്‌ടങ്ങളുണ്ടാകുന്നു. വീടിന്റെ സുഗമമായ നടത്തിപ്പ്, കുട്ടികളുടെ വളർച്ച, ഭർത്താവിനുള്ള പിന്തുണ, സ്‌ത്രീയുടെ മാതാപിതാക്കളുടെ നഷ്‌ടം എന്നിവയാണിത്. ഇത് കണക്കിലെടുത്ത് മാസം 30,000 രൂപയെങ്കിലും വരുമാനം നിശ്ചയിച്ച് നഷ്‌ടപരിഹാരം നല്‍കണം’ –കോടതി പറഞ്ഞു.
അപകടത്തിൽ മരിച്ച ഹരിയാനയിലെ രേഷ്‌മയുടെ ഭർത്താവും കുട്ടികളുമാണ് നഷ്‌ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
2023ൽ, സിർസയിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ 2,42,000 രൂപ നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ടതിനു പിന്നാലെ ഹൈക്കോടതിയെ സമീപിച്ചു. 7.5 ശതമാനം പലിശ സഹിതം 8,43,400 രൂപയാക്കി ഹൈക്കോടതി ഉയർത്തി. കൂടുതൽ നഷ്‌ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കാട്ടി നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നഷ്‌ടപരിഹാരം 62 ലക്ഷമാക്കി വർധിപ്പി
ച്ചത്.









0 comments