പാറശാലയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം: പാറശാലദേശീയപാതയില് നിയന്ത്രണം തെറ്റിയ കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കെഎസ് ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. ഉദിയന്കുളങ്ങരക്കും കൊറ്റാമത്തിനും ഇടയ്ക്കുവച്ച് ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് തെറിച്ചതിനുശേഷം ബസിനുമുന്നിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കാറില്‍ കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര് ഉണ്ടായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഒരുകുഞ്ഞ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു. പരിക്കേറ്റ കുലശേഖരം സ്വദേശികളായ ബിനു (39), ആന്‍ലിയ (10), ആന്ലിന് (9) എന്നിവരെ പാറശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.പാറശാല ഭാഗത്തുനിന്നു നെയ്യാറ്റിന്‍കര ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷയും ഇതേദിശയില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര് ദിശയില്‍ നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.
എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് തെറിച്ചതിനുശേഷം ബസിനുമുന്നിൽ ഇടിച്ചുനിൽക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്നു ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു. കെഎസ്ആര്‍ടിസി ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ കാറില്‍ നിന്നും പുറത്തുവീണ എന്ജിന് ഓയില്‍ റോഡില്‍ പടര്‍ന്നത് ഏറെ നേരം പാറശാല ഫയര്‍ഫോഴ്സ് ലായനികളും മറ്റും ഉപയോഗിച്ച് വെള്ളമടിച്ച് വൃത്തിയാക്കുകയായിരുന്നു.
തളച്ചാന്‍വിള സ്വദേശിയായ ഓട്ടോ ഡ്രൈവർ തങ്കരാജന് (70), ബസ് യാത്രകാരിയായ അഞ്ജന (29) എന്നിവര്‍ക്കും ഗുരുതര പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാര്‍ ഇവരെ പാറശാല ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കാര്‍ യാത്രികരായ കുട്ടികളെയും ഡ്രൈവറെയും പ്രാഥമിക ചികിത്സ നല്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
vehicele accident









0 comments