കണ്ണൂർ വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വ്യാജ ബോംബ് ഭീഷണിയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മട്ടന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിമാനത്താവളത്തിന്റെയും രണ്ട് എയർലൈൻ ഓപ്പറേറ്റർമാരുടെയും ഇമെയിൽ ഐഡികളിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. വിമാനത്താവളം ഒരു ബോംബ് സ്ഫോടനത്തിൽ തകർക്കുമെന്നും അതിനായി സ്ഫോടകവസ്തുക്കൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു ഭീഷണി.
തുടർന്ന് വിമാനത്താവളത്തിലും വിമാനങ്ങളിലും സമഗ്ര പരിശോധന നടത്തി. പിന്നാലെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. വിമാനത്താവള അസിസ്റ്റന്റ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഎൻഎസ്, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഗൂഗിളിന്റെ സഹായം തേടുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.










0 comments