സതീശൻ വർഗീയവാദികൾക്ക് കുടപിടിക്കുന്നു; എൻഎസ്‌എസുമായി തമ്മിൽത്തല്ലിച്ചത് യുഡിഎഫ്: വെള്ളാപ്പള്ളി

കൊച്ചി
: എൻഎസ്എസുമായി സമരസപ്പെടമെന്നും ആവശ്യപ്പെട്ടാൽ പെരുന്നയിൽ പോകുമെന്നും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽത്തല്ലിച്ചത് യുഡിഎഫാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നായാസതീശൻ വർഗീയവാദികൾക്ക് കുടപിടിക്കുന്നു
;എൻഎസ്‌എസുമായി തമ്മിൽത്തല്ലിച്ചത് യുഡിഎഫ്:
വെള്ളാപ്പള്ളി
ടിമുതൽ നസ്രാണിവരെ ഒരുമിച്ചുനിൽക്കേണ്ട കാലമാണിതെന്നാണ് എസ്‌എൻഡിപിയുടെ നിലപാട്. 21ന് ആലപ്പുഴയിൽ ചേരുന്ന എസ്‌എൻഡിപി ശാഖാ ഭാരവാഹികളുടെ സമ്മേളനത്തിൽ എൻഎസ്‌എസുമായുള്ള സഹകരണം സംബന്ധിച്ച് തീരുമാനമുണ്ടാകും.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇൗഴവവിരോധിയാണ്. ഇൗഴവ സമുദായത്തെ കറിവേപ്പിലയായാണ് കാണുന്നതെങ്കിൽ സതീശന് തെറ്റുപറ്റി. രാഷ്ട്രീയ, സമുദായ മര്യാദകൾ അദ്ദേഹം കാണിക്കണം. വർഗീയവാദികൾക്ക് കുടപിടിച്ച് അതിന്റെ തണലിൽ അവരെ സംരക്ഷിച്ച് മതേതരത്വം പറയുകയാണ് അദ്ദേഹം. അവരിൽനിന്ന് ആനുകൂല്യങ്ങൾ നേടാനാണിത്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കാണിക്കുന്നത്.
അവർവഴി മുഖ്യമന്ത്രിക്കസേരയിൽ കയറാനും പലസ്ഥാനങ്ങളും നേടിയെടുക്കാനുമുള്ള സതീശന്റെ അടവുനയമാണിത്.
മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയത് ഭയങ്കര തെറ്റായി പോയെന്ന് സതീശൻ വ്യാഖ്യാനിക്കുന്നു.
ഇൗഴവനായ തന്നെ പിന്നാക്കക്കാരനായ മുഖ്യമന്ത്രി വാഹനത്തിൽ കയറ്റിയപ്പോൾ സതീശന് ഇഷ്ടമായില്ല. പിന്നാക്കക്കാരൻ അങ്ങനെയൊരു വാഹനത്തിൽ കയറാൻ പാടില്ല, വെള്ളാപ്പള്ളി നടേശനെ ഒട്ടും കയറ്റാൻ പാടില്ലെന്നാണ് നിലപാട്. vd satheesan, nss
വാഹനത്തിൽ കയറിയത് വലിയ കുറവായി കാണുന്നുണ്ടെങ്കിൽ സതീശനെ ഉൗളന്പാറയിൽ അയക്കണം. ഇൗഴവവിരോധിയാണ് സതീശൻ എന്നതിന് തെളിവാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റുസ്ഥാനത്തുനിന്ന് കളഞ്ഞത്. സതീശൻ എന്താകുമെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാണാം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാറാട് കലാപം ഉണ്ടായി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കലാപമുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.










0 comments