ad
Deshabhimani

കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചു

Rajendra Arlekar Thiruvanchoor radhakrishnan

​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമീപം

വെബ് ഡെസ്ക്

Published on May 29, 2026, 10:00 AM | 1 min read

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ട് സഭാ നടപടികൾക്ക് തുടക്കം. ബഹുസ്വര സമൂഹത്തിന് യോജിക്കാത്ത, വന്ദേമാതരത്തിന്റെ പൂർണരൂപം യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ വന്ദേമാതരം വീണ്ടും ആവർത്തിച്ചത്.


പശ്ചിമ ബം​ഗാളിൽ ഉൾപ്പെടെ അധികാരത്തിൽവന്ന ബിജെപി സർക്കാരുകൾ വന്ദേമാതരം മദ്രസ്സകളിൽ പോലും അടിച്ചേൽപ്പിക്കുമ്പോഴാണ് കേരളത്തിലെ കോൺ​ഗ്രസ് സർക്കാരും ആവർത്തിച്ചത്. ജന​ഗമണന ആലപിച്ചാണ് സാധാരണനിലയിൽ സഭാ നടപടികൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിരുന്നത്.


വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾക്ക് ശേഷമുള്ള ഭാ​ഗങ്ങൾ വിവാദം സൃഷ്ടിക്കുന്നതാണ്. ബഹുസ്വര സമൂഹത്തിന്‌ യോജിച്ചതല്ല ​ഗാനമെന്ന നിലപാട്‌ കോൺ​ഗ്രസ് പ്രവര്‍ത്തക സമിതി തന്നെ എടുത്തിരുന്നു. 1937 ഒക്‌ടോബര്‍ 30ന്‌ നടന്ന പ്രവര്‍ത്തക സമിതി ഔദ്യോഗിക പ്രമേയത്തിന്റെ ഭാഗമായാണ്‌ ആദ്യ ഈരടികൾക്ക് ശേഷമുള്ള ഭാ​ഗം വെട്ടിമാറ്റിയത്‌. 1950 ജനുവരി 24ന് ഭരണഘടനാ നിർമാണ സഭയില്‍ 1937ല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ 8 വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാന്‍ പാടുള്ളൂവെന്ന്‌ വ്യക്തമാക്കിയതുമാണ്‌. ഇത്തരത്തില്‍ മാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ ആലപിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home