ഡോ. വന്ദനദാസ് വധക്കേസ് വിധി 17ന്

കൊട്ടാരക്കര:
ഡോ. വന്ദനദാസ് വധക്കേസിൽ 17ന് കോടതി വിധിപറയും. കേസിന്റെ അന്തിമവാദം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയുക.
കേസിൽ പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്‌ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലും 207 രേഖയും ഹാജരാക്കി.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റാണ് ഡോക്ടര്‍ കോട്ടയം സ്വദേശി വന്ദനദാസ് (23)മരിച്ചത്.
നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തിയത്. ആക്രമണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും പരിക്കേറ്റിരുന്നു. 2023 മെയ് 10ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പൂയപ്പള്ളിയിലെ അടിപിടിക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ലഹരിക്ക് അടിമയായതിനാല്‍ സസ്‌പെന്‍ഷനിലായിരുന്നു അധ്യാപകനായ സന്ദീപ്.










0 comments