ad
Deshabhimani

'കഴിഞ്ഞ തവണ മന്ത്രിമാരുടെ വകുപ്പ് വരെ തീരുമാനിച്ചവരാണ് '; കോൺ​ഗ്രസിനെ പരിഹസിച്ച് വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Apr 16, 2026, 04:34 PM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന അവകാശവാദങ്ങളെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ മന്ത്രിമാരുടെ വകുപ്പ് വരെ തീരുമാനിച്ചവരാണ് കോൺ​ഗ്രസ് എന്നും മന്ത്രി പറഞ്ഞു.


'ഇപ്പോൾ എത്ര മുഖ്യമന്ത്രിമാരാണുള്ളത്. മൂന്നാണോ, അഞ്ചാണോ. ഇനിയും കൂടും. കഴിഞ്ഞ പ്രാവശ്യം മന്ത്രിമാരുടെ വകുപ്പ് വരെ എല്ലാം തീരുമാനിച്ചിരുന്നു. കാറിന്റെ നമ്പറിൽ മാത്രമാണ് പ്രശ്നം ഉണ്ടായിരുന്നത്. എല്ലാ നമ്പറും എല്ലാവർക്കും ഇഷ്ടമല്ല. അവർക്ക് ജോത്സ്യനെ കണ്ടിട്ടെ നമ്പർ തീരുമാനിക്കാനാവൂ. അങ്ങനെ ജോത്സ്യൻ പറഞ്ഞ നമ്പറുമായി വന്നപ്പോൾ ഇവിടെ റിസൾട്ട് വേറെയായത്. മെയ് നാല് വരെ ഇങ്ങനെ പലതും കാണേണ്ടിവരും'- വി ശിവൻകുട്ടി പറഞ്ഞു.


അതേസമയം പദവിക്കായുള്ള നേതാക്കളുടെ പോരിൽ കോൺ​ഗ്രസിൽ അതൃപ്തി പുകയുകയാണ്. നേതൃത്വത്തിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തി. മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്തെ വിഴൂ എന്ന് എല്ലാ നേതാക്കന്മാരും മനസ്സിലാക്കിയാൽ നന്നെന്ന് കെ സി ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home