അമ്മായിയപ്പന് വേണ്ടി 'പറന്നുയരുന്ന' സതീശനും; മാറി മറിയുന്ന നിലപാടുകളും


സൗമ്യ സി എം
Published on Aug 01, 2026, 09:27 PM | 2 min read
തിരുവനന്തപുരം: ആകാശത്ത് ഒരു ഹെലികോപ്ടർ പാറിപറക്കുന്നു. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്നത് രണ്ടു തവണ. ഇതൊരു ദുരന്തമുഖത്തേയ്ക്കോ ഔദ്യോഗിക ആവശ്യത്തിനോ അല്ല. മറിച്ച് സ്വന്തം അമ്മായിയപ്പനെ കാണാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രയാണ്. 2017 ലെ ഓഖി ദുരന്തത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി നടത്തിയ ഹെലികോപ്ടർ യാത്ര ധൂർത്തെന്ന് പറഞ്ഞ അതേ സതീശനാണ് ഇന്ന് അമ്മായിയപ്പന്റെ ക്ഷേമം തിരക്കുന്നതിനായി ഹെലികോപ്ടറിൽ പറന്നുയർന്നത്.
പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്‍റെ പ്രസ്താവന
ദുരന്തമുഖത്തും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. അന്ന് ഹെലികോപ്ടർ വിവാദമെന്ന ഓമനപ്പേര് നൽകിയവരും ധൂർത്തെന്നാഘോഷിച്ച മാധ്യമങ്ങളും മൗനം ഭുജിച്ചിരിക്കുകയാണ്. 'ഹെലികോപ്ടർ ധൂർത്ത്, മുഖ്യമന്ത്രി തിരുത്തണം' വിമർശിച്ച് പ്രതിപക്ഷ നേതാവ് എന്ന വാർത്ത 20203 ഓഗസ്റ്റ് 31 നാണ് യുഡിഎഫ് പത്രമായ മനോരമ നൽകിയത്. കൂടാതെ അതിനു അനുബന്ധമായി മറ്റ് പല ഫീച്ചറുകളും അന്തിചർച്ചകളും നടത്തി. എന്നാൽ ഇന്ന് തികച്ചും സ്വകാര്യ ആവശ്യത്തിനായുള്ള സതീശന്റെ ഹെലികോപ്ടർ യാത്രയിൽ യുഡിഎഫ് പത്രം ഉൾപ്പടെയുള്ള മാധ്യമങ്ങൾ മറച്ചു പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
യുഡിഎഫ് പത്രം മനോരമയില്‍ വന്ന വാര്‍ത്ത
അടുത്തിടെ വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ നടന്ന പ്രദേശത്തേയ്ക്ക് കൃഷിമന്ത്രി ടി സിദ്ദീഖും റവന്യൂ മന്ത്രി എ പി അനിൽകുമാറും എത്തിയതും എൽഡിഎഫ് സർക്കാർ വാടകയ്ക്ക് എടുത്ത അതേ ഹെലികോപ്ടറിൽ തന്നെയായിരുന്നു. ഈ യാത്രയുടെ ചിത്രവും മന്ത്രി അനിൽകുമാറും പങ്കുവെച്ചു. എന്നാൽ വിവാദത്തിൽ കലാശിച്ചതോടെ മന്ത്രി ചിത്രം മുക്കി മുങ്ങുകയും ചെയ്തു. അതിന് ശേഷമാണ് മുഖ്യമന്ത്രി വി ഡി സതീശനോട് ഹെലികോപ്ടർ കരാർ പുതുക്കുമോ എന്ന ചോദ്യം മാധ്യമങ്ങൾ ആരാഞ്ഞത്. എന്നാൽ കൃത്യമായ മറുപടി നൽകാൻ വി ഡി സതീശൻ ഒരുക്കമായിരുന്നില്ല.

അന്നത്തെ ഓഖി പ്രദേശ സന്ദർശനത്തിൽ പിണറായി വിജയനെ വിമർശിച്ച രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും ഇന്ന് സതീശന്റെ അമ്മായിയപ്പനെ കാണാനുള്ള ഹെലികോപ്ടർ യാത്രയിൽ മൗനം തുടരുകയാണ്. ഹെലികോപ്ടർ ഓഖി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി ഹെലികോപ്ടർ യാത്ര നടത്തിയ പിണറായി വിജയൻ രാജിവെയ്ക്കണമെന്നായിരുന്നു അന്ന് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന. എന്നാൽ ഇന്ന് തികച്ചും സ്വകാര്യ ആവശ്യത്തിനായി വി ഡി സതീശൻ ഹെലികോപ്ടർ യാത്ര നടത്തിയതിൽ സുരേന്ദ്രനും പ്രതികരണങ്ങളില്ല. ഈ മൗനം ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ് എന്നത് വീണ്ടും ഊട്ടിഉറപ്പിക്കുന്നു.
ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ പ്രസ്താവന
പിച്ചചട്ടിയിൽ കൈയ്യിട്ടുവാരൽ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അന്നത്തെ പ്രതികരണം. എങ്കിൽ ഇന്ന് അമ്മായിയപ്പന്റെ ക്ഷേമം അന്വേഷിക്കാനുള്ള സതീശന്റെ യാത്രയെ എങ്ങനെ വിശേഷിപ്പിക്കും എന്ന ചോദ്യമാണ് ചെന്നിത്തലയ്ക്കും കൂട്ടർക്കും നേരെ ഉയരുന്നത്.
വയനാട് കള്ളാടി മണ്ണിടിച്ചല്‍ പ്രദേശം സന്ദര്‍ശിക്കാന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്യുന്ന മന്ത്രിമാരായ ടി സിദ്ദീഖും എ പി അനില്‍കുമാറും









0 comments