Deshabhimani

ക്യാപ്റ്റൻ ഇന്നിങ്സ്: ഗില്ലിന് ഇരട്ട സെഞ്ചുറി; കുറ്റൻ സ്കോർ അനായാസം മറികടന്ന് ഇന്ത്യ

gill.JPG
വെബ് ഡെസ്ക്

Published on Sep 30, 2026, 10:13 PM | 1 min read

ഗുവാഹത്തി: വെസ്റ്റിൻഡീസ് ഉയർത്തിയ കുറ്റൻ സ്കോറിന് ഇന്ത്യയുടെ സൂപ്പർ മറുപടി. ഇരട്ട സെഞ്ചുറിയുമായി ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ വിൻഡീസ് ഉയർത്തിയ 406 റൺസ് വിജയലക്ഷ്യം ഇന്ത്യ 43.3 ഓവറിൽ മറികടന്നു. ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചെയ്സാണ് ഗുവാഹത്തിയിൽ കണ്ടത്. 117 പന്തിൽ നിന്ന് 200 കടന്ന ​ഗിൽ, ഏകദിനത്തിൽ അതിവേ​ഗ ഇരട്ടസെഞ്ചുറി നേടുന്ന താരമായി. മൂന്ന്‌ മത്സര പരമ്പരയിൽ ശുഭ്‌മാൻ ഗില്ലും സംഘവും 2–0ന്‌ മുന്നിലായി. സ്കോർ: വെസ്റ്റിൻഡീസ് 405/7. ഇന്ത്യ 406/2.


രോഹിത് ശർമയും ​ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഇരുവരും ചേർന്ന് ഉയർത്തിയത്. 26.1 ഓവറിൽ നിന്ന് 255 റൺസാണ് അടിച്ചത്. സെഞ്ചുറി പൂർത്തിയാക്കിയ പിന്നാലെ രോഹിത് പുറത്തായി. പിന്നീടെത്തിയ വിരാട് കോഹ്‍ലി (29) പെട്ടെന്ന് പുറത്തായെങ്കിലും പിന്നീട് കളത്തിലെത്തിയ ഋതുരാജ് ഗെയ്ക്വാദുമായി () ചേർന്ന് ​ഗിൽ കളി അവസാനിപ്പിക്കുകയായിരുന്നു. 133 പന്തിൽ 233 റൺസ് നേടിയ ​ഗിൽ, 26 ഫോറും എട്ട് സിക്സും പറത്തി.


ആദ്യ ഏകദിനത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ സ്കോറാണ് വെസ്റ്റിൻഡീസ് ഉയർത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. ഇന്ത്യയ്ക്കെതിരെ ഒരു ടീം നേടുന്ന എറ്റവും ഉയർന്ന സ്കോറാണ്. മൂന്ന് താരങ്ങൾ സെഞ്ചുറി നേടി. ഓപ്പണർ ജോൺ കാംബെൽ (101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (104), ആമിർ ജംഗൂ (114) എന്നിവരാണ് സെഞ്ചുറി നേടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home