തൃശൂരിൽ വിദ്യാർഥിനിക്ക് വെട്ടേറ്റു; രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനെയും ആക്രമിച്ചു: യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം
മാള: മാള ഹോളി ഗ്രേസ് കോളേജിൽ വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജൻ (23) ആണ് പിടിയിലായത്. ബുധൻ വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. പാറക്കടവ് സ്വദേശി ആര്യയാണ് (17) ആക്രമണത്തിന് ഇരയായത്. ഇടതുകൈയിലും പുറത്തും ആഴത്തിൽ വെട്ടേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുഹത്തിനും വെട്ടേറ്റു. പീച്ചി കണ്ണാറ സ്വദേശി ആൽഫിനാണ് (18) വെട്ടേറ്റത്. ക്യാമ്പസിനുള്ളിലേയ്ക്ക് കയറിയ പ്രതി നിരഞ്ജൻ ആര്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയിൽ കരുതീയ ആയുധമെടുത്ത് വെട്ടുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.








0 comments