ad
Deshabhimani

ഉന്നതി ഓവർസീസ്‌ സ്‌കോളർഷിപ്

print edition 'സ്വപ്നം കാണാൻ മടിക്കേണ്ട'; മകളുടെ ആഗ്രഹം സാധിച്ച സന്തോഷത്തില്‍ രീഷ്‌മ ചന്ദ്രന്റെ അച്ഛൻ

V REESHMA CHANDRAN.jpg

വി രീഷ്‌മ ചന്ദ്രൻ

avatar
സ്വാതി സുജാത

Published on Mar 20, 2026, 12:01 AM | 1 min read

തിരുവനന്തപുരം: ‘‘20വർഷമായി ഞങ്ങളിവിടെ കളിപ്പാട്ടം വിൽക്കുന്നു. കിട്ടുന്നത്‌ നുള്ളിപ്പെറുക്കി മക്കളെ ആവുന്നത്ര പഠിപ്പിച്ചു, പക്ഷേ അവരുടെ ആഗ്രഹത്തിനൊത്ത്‌ പഠിപ്പിക്കാൻ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. തമിഴ്‌നാട്ടിൽ പോയി എംബിഎയ്ക്ക്‌ ചേർന്നെങ്കിലും പഠിപ്പിക്കാനായില്ല. തുടർന്നു പഠിപ്പിക്കുമെന്ന ഉറപ്പിൽ മകളെ വിവാഹം കഴിപ്പിച്ചു. സർക്കാർ സഹായത്താൽ എട്ട്‌ വർഷത്തിന്‌ ശേഷം അവൾ ആഗ്രഹിച്ചത്‌ നേടി. വിദേശത്തു പോയി പഠിച്ചു. ഇപ്പോൾ അവിടെതന്നെ ജോലിയ്‌ക്കുള്ള ശ്രമത്തിലാണ്‌. അവളാണ്‌ ഞങ്ങളുടെ പ്രതീക്ഷ’’– പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ഉന്നതി ഓവർസീസ്‌ സ്‌കോളർഷിപ്പിലൂടെ വിദേശ പഠനത്തിന്‌ അവസരം ലഭിച്ച തിരുവനന്തപുരം മുട്ടത്തറ സ്വദേശി വി രീഷ്‌മ ചന്ദ്രന്റെ അച്ഛൻ ചന്ദ്രന്റെ വാക്കുകളിൽ മകളുടെ ആഗ്രഹം സാധിച്ചതിലെ സന്തോഷവും കുടുംബം രക്ഷപ്പെടുമെന്ന പ്രതീക്ഷയുമാണ്‌.


കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കിയായ രീഷ്‌മയ്ക്ക്‌ സ്‌കോളർഷിപ്പിന് പരിഗണിക്കുന്ന മാനദണ്ഡപ്രകാരമുള്ള മാർക്കുമുള്ളതിനാൽ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്കിങ്‌ ആൻഡ്‌ ഫിനാൻസിൽ എംബിഎ പഠനം നാല്‌ മാസം മുമ്പ്‌ പൂർത്തിയാക്കിയതിലുള്ള സന്തോഷത്തിലാണ്‌ രീഷ്‌മയിപ്പോൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home