ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വിട്ടുവീഴ്ചയില്ലാത്ത വികസനം നടപ്പാക്കി എൽഡിഎഫ് സർക്കാർ

ചിറയിൻകീഴ് : ചിറയിൻകീഴിന്റെ ആരോഗ്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത വികസനം നടപ്പാക്കി എൽഡിഎഫ് സർക്കാർ. 115.65 കോടി രൂപയുടെ വികസനമാണ് നടന്നത്. ആർദ്രം പദ്ധതി, കിഫ്ബി എന്നിവ വഴിയും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടിയും, എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുമാണ് ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 83.70 കോടി ചിലവഴിച്ച് നിർമ്മിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉടൻ പ്രവർത്തനസജ്ജമാകും.
കഴിഞ്ഞ 10 വർഷം കൊണ്ട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിച്ചുവന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. എഫ്എച്ച്സി കളിൽ ആധുനിക സൗകര്യങ്ങളോടെ ലാബ് സൗകര്യം ലഭ്യമാക്കി. സബ് സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ജനകീയ കേന്ദ്രങ്ങളാക്കി.
ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണവും ഉറപ്പാക്കി. മുഴുവൻ പഞ്ചായത്തുകളിലെയും പി.എച്ച്.സികളിൽ ആംബുലൻസ് സൗകര്യം ഒരുക്കി. കിഴുവിലം, കടയ്ക്കാവൂർ പഞ്ചായത്തുകളിലെ ആയുർവേദ ആശുപത്രികളിൽ പുതിയ ഐ.പി ബ്ലോക്ക് നിർമ്മിച്ചു. മംഗലപുരം സിദ്ധ ആശുപത്രിക്ക് കെട്ടിടം തുടങ്ങി സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തിലെ ആരോഗ്യ മേഖല കൈവരിച്ചത്.










0 comments