യുഡിഎഫിന്റെ ആക്രമണങ്ങളും നുണപ്രചാരണങ്ങളും എൽഡിഎഫിനെ തളർത്തില്ല: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ആക്രമങ്ങളും വ്യാപകമായ നുണപ്രചാരണങ്ങളും നടത്തുകയാണെന്നും ഇത്തരം ആക്രമണ സംഭവത്തിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളെയും എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടിനെയും തളർത്തി കളയാമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ ആരോഗ്യമന്ത്രിക്കെതിരായി അതി ശക്തമായ കടന്നാക്രമണമാണ് യുഡിഎഫിന്റെ മുൻകൈയിൽ യൂത്ത് കോൺഗ്രസ് നടത്തിയത്. ഔദ്യോഗിത വസതിയിൽ അതിക്രമിച്ച് കയറി. പത്തനംതിട്ട കൂടുതൽ ആക്രമണത്തിന് ശ്രമിച്ചു. ഇത്തരം സംഭവങ്ങളെ ഒരു കാരണവശാലും നീതീകരിക്കാനവില്ല. ഇത്തരം ആക്രമണങ്ങളിൽ നിന്ന് യുഡിഎഫും കോൺഗ്രസും പിന്മാറണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന ജാഥകൾ വൻ വിജയമായിരുന്നുവെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. ജാഥ ജനങ്ങളിൽ എൽഡിഎഫിന് അനുകൂലമായ വികാരം സൃഷ്ടിച്ചു. മൂന്നാം ഭരണത്തിലേക്ക് എൽഡിഎഫ് എത്തുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയായി ജാഥകൾ മാറി. എൽഡിഎഫ് യോഗം ജാഥകളുടെ വിലയിരുത്തൽ നടത്തിയെന്നും അദ്ദേഹം കൂട്ടിചേർത്തു.










0 comments