ad
Deshabhimani

print edition ശബരി റെയിൽപാത ; കെെയും കെട്ടിയിരുന്ന യുഡിഎഫിന്‌ ഇപ്പോൾ കുറ്റംപറച്ചിൽ

v d satheeshan on budget
വെബ് ഡെസ്ക്

Published on Feb 06, 2026, 02:15 AM | 2 min read


തിരുവനന്തപുരം

അങ്കമാലി – എരുമേലി ശബരി പാതയുടെ നിർമാണം വൈകിയതുമായി ബന്ധപ്പെട്ട്‌ യുഡിഎഫ്‌ നടത്തുന്നത്‌ കള്ളപ്രചാരണം. 1997ൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പദ്ധതി അനുവദിച്ചത്‌.


എൽഡിഎഫ്‌ സർക്കാർ പ്രരംഭപ്രവർത്തനം തുടങ്ങിവച്ചു. തുടർന്നുവന്ന യുഡിഎഫ്‌ സർക്കാർ 2002ഓടെ അങ്കമാലി–-രാമപുരം സർവേ പൂർത്തിയാക്കിയെങ്കിലും . എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി 416 ഹെക്‌ടർ ഭൂമി ഏറ്റെടുക്കൽ നടപ്പായില്ല. 2006ൽ വന്ന എൽഡിഎഫ്‌ സർക്കാർ ഭൂമി ഏറ്റെടുക്കലിന്‌ രണ്ടു സ്‌പെഷ്യൽ തഹസിൽദാർമാരെ നിയോഗിച്ചു. 24.4 ഹെക്‌ടർ ഭൂമി റെയിൽവേക്ക്‌ കൈമാറി. കാലടിയിൽ പ്ലാറ്റ്‌ഫോമും സ്‌റ്റേഷനും നിർമിച്ചു.


തുടർന്ന്‌ യുഡിഎഫ്‌ കാലത്താണ്‌ പ്രധാനമന്ത്രിയുടെ പ്രഗതി സ്‌കീമിൽ ഉൾപ്പെട്ട ശബരി പാത നിർമാണത്തിന്റെ പകുതി ചെലവ്‌ സംസ്ഥാനം വഹിക്കണമെന്ന വിചിത്ര നിർദേശം ബിജെപി സർക്കാർ അവതരിപ്പിച്ചത്‌. ഭൂമി ഏറ്റെടുക്കാനുള്ള 719 കോടി ഉൾപ്പെടെ പദ്ധതി ചെലവ്‌ 1566 കോടിയായെന്ന വിചിത്ര ന്യായവും പറഞ്ഞു. നാലുവർഷം കേന്ദ്ര നിർദേശത്തിൽ മൗനംപാലിച്ച ഉമ്മൻചാണ്ടി സർക്കാർ അധികാരം വിടുന്നതിന്‌ തൊട്ടുമുമ്പ്‌ 2015 നവംബറിൽ അതംഗീകരിച്ച്‌ ധാരണപത്രത്തിൽ ഒപ്പിട്ടത്‌. പുനപ്പരിശോധിക്കണമെന്ന്‌ എൽഡിഎഫ്‌ സർക്കാർ ആവശപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല. ഒടുവിൽ ഇത്‌ സമ്മതിച്ച്‌ 2021 ജനുവരി ഏഴിന്‌ എൽഡിഎഫ്‌ സര്‍ക്കാര്‍ ഉത്തരവിട്ടു. പദ്ധതി പുനരാരംഭിക്കാനുള്ള നടപടി ക്രമം തുടങ്ങണമെന്ന്‌ അഭ്യര്‍ഥിച്ച്‌ കേന്ദ്രത്തിന്‌ കത്തയച്ചു.


2021 ഒക്‌ടോബർ 10ന്‌ മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ കൂടിക്കാഴ്ചയിലും പ്രധാന അജൻഡയായി. ദക്ഷിണ റെയില്‍വേയുടെ 2022-–23 ലെ പിങ്ക് ബുക്കില്‍ രണ്ടാം നമ്പറായി ടോക്കണ്‍ പ്രൊവിഷനോടുകൂടി പാത ഇടംപിടിച്ചു.


പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാൻ റെയില്‍വേ ബോര്‍ഡ്, കെ- റെയിലിനോട് നിര്‍ദേശിച്ചു. ലിഡാര്‍ സര്‍വേ പൂര്‍ത്തിയാക്കിയശേഷം 2022 മാർച്ച്‌ 21ന്‌, പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേയുടെ അംഗീകാരത്തിന്‌ സമര്‍പ്പിച്ചു. ജൂൺ 18ന്‌ ഡിപിആര്‍ നൽകി. തുടർന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി.


2019ൽ മരവിപ്പിച്ച പദ്ധതി 2026 ജനുവരി 27ന്‌ മാത്രമാണ്‌ റെയിൽവേ പിൻവലിച്ചത്‌. പിന്നാലെ സംസ്ഥാന സർക്കാർ നിർമാണത്തിന്റെ പകുതി തുകയായ 1900 കോടി രൂപ കിഫ്‌ബി വഴി അനുവദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home