Deshabhimani

യുഡിഎഫ്‌ കൺവീനറുടെ ‘തുറന്നുപറച്ചിൽ’

print edition എല്ലാം പ്ലാൻ ചെയ്‌തത്‌

adoor.
വെബ് ഡെസ്ക്

Published on Oct 03, 2026, 01:31 AM | 1 min read

തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശനെതിരെ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ പരസ്യമായി രംഗത്തെത്തിയത്‌ ഉന്നത നേതാക്കളുടെ അറിവോടെ. കെപിസിസി ഓഫീസിലെ വാർത്താസമ്മേളനം ഇതിന്‌ തെളിവാണ്‌.


കോൺഗ്രസ്‌ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപമുന്നയിക്കാനുള്ള വാർത്താസമ്മേളനത്തിന്‌ കെപിസിസി ഓഫീസ്‌ നേതാക്കൾ വേദിയാക്കാറില്ല. യൂത്ത്‌ കോൺഗ്രസ്‌, പൊലീസ്‌ ആക്രമണത്തിൽ പ്രതിഷേധം കനത്ത്‌ നിൽക്കെയാണ്‌ യുഡിഎഫ്‌ കൺവീനർ പൊട്ടിത്തെറിച്ചത്‌. അതും മുഖ്യമന്ത്രിയെതന്നെ കേന്ദ്രമാക്കി. ഇതോടെ പഴയ വിവാദങ്ങളെല്ലാം വീണ്ടും സജീവമായി.


ചാർട്ടേഡ്‌ വിമാനയാത്ര, സ്പോൺസർഷിപ്പുകൾ, പത്ത്‌ കൊല്ലം ഇല്ലാതിരുന്ന വൈദ്യുതി നിയന്ത്രണം തുടങ്ങിയവയാണ്‌ അടൂർ പ്രകാശ്‌ വീണ്ടും എടുത്തിട്ടത്‌. മുഖ്യമന്ത്രിക്കെതിരായ കാര്യങ്ങൾ കത്തിച്ചുനിർത്തണമെന്ന്‌ കോൺഗ്രസിലെ വലിയൊരു വിഭാഗം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണിത്‌. കൺവീനർ തനിച്ച്‌ ഇത്തരം തീരുമാനമെടുത്ത്‌ മുന്നോട്ട്‌ പോകില്ലെന്നും നേതാക്കൾ സൂചിപ്പിച്ചു. വാർത്താസമ്മേളനത്തിനുപിന്നാലെ കൂടുതൽ നേതാക്കൾ രംഗത്തെത്തിയതും യാദൃച്ഛികമല്ല. സതീശന്റെ നിലപാടുകൾക്കെതിരെ മന്ത്രിസഭയിലും അമർഷമുണ്ട്‌. പതിവായി പിന്തുണയ്‌ക്കുന്ന കെ മുരളീധരന്റെ പ്രതികരണം അതീവ ശ്രദ്ധയോടെയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home