ad
Deshabhimani

'അവിശുദ്ധ കൂട്ടുകെട്ട്' മറനീക്കി പുറത്ത്; കോഴിക്കോട് യുഡിഎഫ്‌ ആഹ്ലാദപ്രകടനത്തിൽ ബിജെപി കൊടിയും

BJP-Congress Deal

കോഴിക്കോട് ബീച്ചിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ ബിജെപി കൊടി പിടിച്ച പ്രവർത്തകൻ | Photo Credit: Screengrab KAIRALI NEWS

വെബ് ഡെസ്ക്

Published on May 05, 2026, 07:41 PM | 1 min read

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് കോഴിക്കോട് ബീച്ചിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടികൾക്കൊപ്പം ബിജെപി കൊടിയും പാറിപ്പറന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയാണ്.


യുഡിഎഫിന്റെ വിജയത്തിൽ ആവേശം പ്രകടിപ്പിച്ച് ബീച്ചിലെത്തിയ പ്രവർത്തകർക്കിടയിലാണ് ബിജെപി കൊടിയും പ്രത്യക്ഷപ്പെട്ടത്. ഒരേ സ്കൂട്ടറിൽ കോൺഗ്രസ്, മുസ്ലിംലീഗ്, ബിജെപി കൊടികളുമായി മൂന്ന് പേർ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പാർട്ടികളുടെയും കൊടികൾ ഒരേ ആവേശത്തോടെ വീശിക്കൊണ്ടായിരുന്നു ഇവരുടെ ആഹ്ലാദ പ്രകടനം.


തെരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ പല മണ്ഡലങ്ങളിലും യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന ആരോപണം ശക്തമായിരുന്നു. ഈ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


യുഡിഎഫ് ബിജെപിയുമായി ചേർന്ന് നടത്തിയ നീക്കത്തിന്റെ നേർചിത്രമാണ് ഈ സംയുക്ത ആഹ്ലാദപ്രകടനം. വോട്ട് മറിക്കൽ ആരോപണങ്ങൾക്കിടെ വിജയാഹ്ലാദത്തിൽ ബിജെപി പ്രവർത്തകർ യുഡിഎഫിനൊപ്പം ചേർന്നത് ഡീൽ ഉണ്ടെന്ന് ഉറപ്പിക്കുന്നതാണ്.


യുഡിഎഫിന്റെ വിജയം ബിജെപിയുടെ സഹായത്തോടെയാണെന്ന ആരോപണം ശരിവെക്കുന്നതാണ് കോഴിക്കോട് ബീച്ചിലെ ഈ കാഴ്ചകൾ. കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യം വീണ്ടും തെളിയുകയാണ്. കോഴിക്കോട് ജില്ലയിൽ എൽഡിഎഫിനെ തകർക്കാൻ യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ഇനിയും 'ത്രിവർണ്ണ-കാവി' കൂട്ടുകെട്ട് കേരളത്തിലുണ്ടാവുമെന്ന് ഉറപ്പാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home