'എല്ലാം ന്യൂനപക്ഷത്തിൻ്റെ സംരക്ഷണത്തിന് ആണല്ലോ എന്നോർക്കുമ്പോളാ'; പുൽപ്പള്ളിയിലെ വർഗീയസഖ്യത്തിനെതിരെ പ്രതിഷേധം

കൽപ്പറ്റ: എൽഡിഎഫ് ഭരിക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർത്ത യുഡിഎഫിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. യുഡിഎഫിന്റെ വികസന സ്ഥിരംസമിതി സ്ഥാനാർഥിക്കും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി സ്ഥാനാർഥിക്കും ബിജെപി അംഗങ്ങൾ വോട്ടുചെയ്‌തു. ഇൗ സഹായത്തിന് പ്രത്യുപകരമായി ക്ഷേമകാര്യ സമിതിയിലെ വനിതാ സംവരണത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽനിന്ന് യുഡിഎഫ് വിട്ടുനിന്ന് ബിജെപി അംഗത്തെ വിജയിപ്പിച്ചു.
ബിജെപിക്കൊപ്പം കൈകോർത്ത മുസ്ലിംലീഗിന്റെ നടപടി ന്യൂനപക്ഷത്തിൻ്റെ സംരക്ഷണത്തിനായുള്ള പോരാട്ടവും ആണല്ലോ എന്ന് സിപിഐ എം
വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പരിഹസിച്ചു.
പഞ്ചായത്തിൽ എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും സീറ്റുകളാണ്. നാല് സീറ്റാണ് ബിജെപിക്ക്. എട്ട് അംഗങ്ങളുള്ള യുഡിഎഫിന് വികസന സ്ഥിരംസമിതിയിലേക്കും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്കും 12 വോട്ട് ലഭിച്ചു. ഒമ്പത് വോട്ടാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്.










0 comments