ad
Deshabhimani

print edition ‘ഡെസ്റ്റിനേഷൻ ചലഞ്ചും’ അട്ടിമറിക്കുന്നു

destination challenge
വെബ് ഡെസ്ക്

Published on Sep 06, 2026, 12:16 AM | 1 min read

തിരുവനന്തപുരം: തദ്ദേശ സ്ഥാപനപരിധിയിൽ കുറഞ്ഞത്‌ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ വികസിപ്പിക്കാനാരംഭിച്ച ‘ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതിയും യുഡിഎഫ്‌ സർക്കാർ അട്ടിമറിക്കുന്നു. എൽഡിഎഫ് സർക്കാർ അനുമതിനൽകിയ 18 പദ്ധതികളുടെ പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല.


നിർമാണം പുരോഗമിക്കുന്ന 15 പദ്ധതികളുടെ പ്രവൃത്തിയും മന്ദഗതിയിലായി. പുതിയ പദ്ധതികൾക്ക് അനുമതിനൽകുകയോ ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയോചെയ്യുന്നില്ല. അറിയപ്പെടാതെ കിടക്കുന്ന പ്രദേശങ്ങളെ ടൂറിസം കേന്ദ്രങ്ങളായി ഉയർത്താനുള്ള അവസരമാണ് നഷ്ടമാകുന്നത്.


കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 15 പദ്ധതികൾ പൂ‌ർത്തിയാക്കിരുന്നു. വിനോദസഞ്ചാരവകുപ്പും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായാണ് തുക കണ്ടെത്തുന്നത്. ആകെ തുകയുടെ 60 ശതമാനം (പരമാവധി 50 ലക്ഷം രൂപ) ടൂറിസം വകുപ്പ് നൽകും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനതു ഫണ്ടിലൂടെയോ സ്‌പോൺസർഷിപ് വഴിയോ കണ്ടെത്തണം. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടും വിനിയോഗിക്കാം.


​എൽഡിഎഫ് സർക്കാർ
പൂർത്തിയാക്കിയ പദ്ധതികൾ


​എറണാകുളം മാണിക്യമംഗലം ഓപ്പൺ ജിം പാർക്ക്‌, മലപ്പുറം വേളികുളം പാർക്ക്, പാലക്കാട് കാരമല പാർക്ക്, ആലപ്പുഴ ഇരപ്പൻപാറ റൈൻബോ ഇക്കോ ടൂറിസം, എറണാകുളം മംഗലമ്പുഴ പാർക്ക്, എറണാകുളം കോടമ്പള്ളി ചിറ, എറണാകുളം ചെമ്പ്രങ്കോട്ടുചിറ, തൃശൂർ മണച്ചാൽ പാർക്ക്, തൃശൂർ പൊതുമ്പുച്ചിറ കായൽ ടൂറിസം, കണ്ണൂർ -നെടുംകുളം കടവ് പാർക്ക്, കണ്ണൂർ പെരുമ്പറമ്പ ഇക്കോ പാർക്ക്, ഇടുക്കി പാപ്പിനിമേട്, ഇടുക്കി ചുനയമയ്ക്കൽ വെള്ളച്ചാട്ടം, വയനാട് മുണ്ടേരിപാർക്ക്, കണ്ണൂർ ഇരിട്ടി ഇക്കോപാർക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home