ad
Deshabhimani

കോഴിക്കോട് ഷിഗെല്ല ബാധിച്ച്‌ ചികിത്സയിലിരുന്ന രണ്ട്‌ പേർ ആശുപത്രി വിട്ടു

Shigella
വെബ് ഡെസ്ക്

Published on Jun 07, 2026, 02:13 PM | 1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധിച്ച്‌ ചികിത്സയിലിരുന്ന രണ്ട്‌ പേരും സുഖമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ മറ്റ്‌ കേസുകളില്ല. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്‌. ഷിഗെല്ല ബാധിച്ച്‌ മരണമുണ്ടായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഉ‍ൗർജിതമാക്കി. ഷിഗെല്ല റിപ്പോർട്ട്‌ ചെയ്ത ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്‌. ക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.


അണ്ടിക്കോട് വള്ളിൽ കടവിന് സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നാലര വയസ്സുകാരി നിളയാണ്‌ ഇന്നലെ മരിച്ചത്. ജ‍ൂൺ ഒന്നിന് വയറിളക്കത്തെ തുടർന്ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനി രാവിലെയാണ് മരിച്ചത്. എംഐ എൽപി സ്കൂൾ യുകെജി വിദ്യാർഥിനിയായിരുന്നു നിള. അമ്മ: പ്രിൻസി മേരി. സഹോദരൻ: മിലൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home