Deshabhimani

താമരശ്ശേരിയിൽ 20 കാരിയെ കൂട്ടബലാത്സം​ഗം ചെയ്തു; സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ

gang rape at kozhikode inside bus

അറസ്റ്റിലായ ബസ് ജീവനക്കാര്‍

വെബ് ഡെസ്ക്

Published on Nov 28, 2026, 09:09 AM | 1 min read

താമരശേരി: കോഴിക്കോട് താമരശ്ശേരിയിൽ 20 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കിയ കേസിൽ സ്വകാര്യ ബസ് ജീവനക്കാർ പിടിയിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതുപ്പാടി കല്ലടിക്കുന്നുമ്മൽ അനീഷ്‌ (38), പുതുപ്പാടി പുഴക്കുന്നുമ്മൽ പി എസ്‌ സജിത്ത്‌ (24) എന്നിവരെ താമരശേരി ഡിവൈഎസ്‌പി കെ എ ബോസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പെരുമ്പള്ളി സ്വദേശിയായ 20 കാരിയാണ് അതിക്രമത്തിനിരയായത്.


കഴിഞ്ഞ ഏപ്രിലിൽ നരിക്കുനിയിൽ വച്ച്‌ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. തുടർന്ന് നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു. പിതാവിന്റെ സുഹൃത്തുകളായ പ്രതികൾ ജോലിചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു യുവതി. ഇവരുമായി പ്രതികൾ സ‍ൗഹൃദം സ്ഥാപിച്ചിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് പ്രതികൾ പെൺകുട്ടിയെ ഇരയാക്കിയിരുന്നത്. ന


രിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി ജോലി കഴിഞ്ഞ് മടങ്ങവെ ബസിലെ ജീവനക്കാർ കാണുകയും സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തികൊണ്ട് ബസിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് നിർത്തിയിട്ട ബസിനുള്ളിൽ പെൺകുട്ടിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു. കോഴിക്കോട് അടിവാരം റൂട്ടിലാണ് ബസ് ഓടിയിരുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ ഡിവൈഎസ്‌പി പറഞ്ഞു. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home