Deshabhimani

കുവൈത്ത് ആക്രമണം; ഉപയോ​ഗിച്ച ഡ്രോൺ ഇറാനിൽ നിർമിച്ചതെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി

italy

അന്റോണിയോ തജാനി

വെബ് ഡെസ്ക്

Published on Nov 28, 2026, 09:54 AM | 1 min read

തെഹ്റാൻ : കുവൈത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ ഉപയോ​ഗിച്ച ഡ്രോൺ ഇറാനിൽ നിർമിച്ചതെന്ന് ഇറ്റലി. കുവൈത്ത് നടത്തിയ അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ടെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു.


അതേസമയം, ഡ്രോൺ ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാനിൽ നിന്നല്ല ഡ്രോൺ വിക്ഷേപിച്ചതെന്ന് രാജ്യം പറയുന്നുണ്ടെന്നും എന്നാൽ ഇറാനെ പിന്തുണയ്ക്കുന്ന എല്ലാ സഖ്യകക്ഷികളുടെയും കൈയിൽ ഇറാൻ നിർമിത ഡ്രോണുകളുണ്ടെന്ന് അന്റോണിയോ തജാനി പറഞ്ഞു. ഉറപ്പായും ആക്രമണത്തെക്കുറിച്ച് അന്വേഷണം ഉണ്ടാകുമെന്നും തജാനി പറഞ്ഞു. ഇറ്റലുയുമായും കുവൈത്തുമായും അന്വേഷണത്തിന് സഹകരിക്കുമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നതെന്നും എന്താണ് യാഥാർഥ്യമെന്ന് അന്വേഷണത്തിൽ തെളിയുമെന്നും തജാനി പറഞ്ഞു.
ജർമ്മൻ പ്രതിരോധ കമ്പനിയായ റെയിൻമെറ്റലിന്റെ ഇറ്റാലിയൻ ഉപസ്ഥാപനമായ റെയിൻമെറ്റൽ ഇറ്റാലിയയിലെ ടെക്നീഷ്യൻമാരാണ് കൊല്ലപ്പെട്ട രണ്ട് ഇറ്റാലിയൻ പൗരന്മാർ. ആക്രമണത്തിൽ കുവൈത്ത് പൗരനും പാക്‌ പൗരനും പരിക്കേറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home