ബംഗാളിലെ പ്ലാൻറിൽ നിന്ന് ശേഖരിച്ച ബിസ്‍ലേരി കുടിവെള്ളത്തിലും കോളിഫോം ബാക്ടീരിയ കണ്ടെത്തി

ന്യൂഡൽഹി: ബംഗാളിലെ പ്ലാന്റിൽ നിന്നും ശേഖരിച്ച ബിസ്‍ലേരി കുപ്പിവെള്ളത്തിലെ സാമ്പിളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബിസ്‍ലേരി കുടിവെള്ളത്തിനെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വീണ്ടും നടപടി സ്വീകരിച്ചു. ഈ മാസത്തിൽ ബിസ്‌ലേരിക്കെതിരെയുള്ള രണ്ടാമത്തെ നടപടിയാണിത്.
PB 201 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത് (ഉപയോഗ കാലാവധി: 2027 ജനുവരി 19). പ്രാഥമിക ലാബിലും റഫറൽ ലാബിലും നടത്തിയ പരിശോധനകളും മലിനീകരണം സ്ഥിരീകരിക്കുകയും കുടിവെള്ളം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 2026 ജൂലൈ 20- നാണ് ജൽപായ്ഗുരി ജില്ലയിലെ തേലിപാറ ഗ്രാമത്തിലുള്ള ബിസ്‌ലേരി പ്ലാന്റിൽ നിന്നാണ് മലിനമായ സാമ്പിൾ ശേഖരിച്ചത്. പരിശോധനാ ഫലങ്ങളെ തുടർന്ന് 2026 ഓഗസ്റ്റ് 12-ന് ഈ ബാച്ചിന്റെ വിൽപ്പന എഫ്എസ്എസ്എഐ നിരോധിക്കുകയും ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.
പിന്നാലെയാണ് ബംഗാളിലെ പ്ലാന്റിൽ നിന്നും ശേഖരിച്ച വെള്ളത്തിൽ ബാക്ടീരിയയെ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള കുപ്പിവെള്ള നിർമ്മാണ കമ്പനികളിൽ പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി പരത്താനല്ല, മറിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് എഫ്എസ്എസ്എഐ വിശദീകരിച്ചു.








0 comments