Deshabhimani

മോട്ടോ ജിപി ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിച്ചു

Marc Marquez
വെബ് ഡെസ്ക്

Published on Nov 28, 2026, 09:52 AM | 1 min read

മാഡ്രിഡ്‌: ബൈക്കോട്ട മത്സരമായ മോട്ടോ ജിപിയിലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിച്ചു. എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെയാണ്‌ സ്‌പാനിഷുകാരന്റെ പ്രഖ്യാപനം. ജിയാകോമോ അഗോസ്റ്റിനിക്ക്‌ ശേഷം എട്ടുതവണ ലോകകിരീടം നേടുന്ന ഏക താരമാണ്‌ മുപ്പത്തിമൂന്നുകാരൻ. ഇ‍ൗയാഴ്‌ച നടക്കുന്ന വലെൻസിയ ഗ്രാൻപ്രീയാണ്‌ അവസാനത്തെ മത്സരം. ഡ്യുക്കാട്ടി ലെനോവയ്‌ക്കായാണ്‌ മത്സരിക്കുന്നത്‌. 2023വരെ ഹോണ്ടയിലായിരുന്നു.


വർഷങ്ങളായി തുടരുന്ന പരിക്കുകളും കാഴ്‌ചയിലെ തകരാറുകളുമാണ് വിരമിക്കൽ തീരുമാനത്തിലേക്ക് താരമെത്തിചേർന്നത്. പ്രീമിയർ ക്ലാസിലെ എട്ട് കിരീടങ്ങൾക്ക് പുറമെ 125 സിസി (2010), മോട്ടോ 2 (2012) വിഭാഗങ്ങളിലുമായി ആകെ 10 ലോകകിരീടങ്ങളാണ് മാർക്വസ് സ്വന്തമാക്കിയത്. മോട്ടോ ജിപിയിലെ എട്ട് ലോക കിരീടങ്ങൾ (2013, 2014, 2016, 2017, 2018, 2019, 2025, 2026) സ്വന്തമാക്കിയതോടെ, ഇതിഹാസ താരം ജിയാക്കോമോ അഗോസ്റ്റിനിയുടെ റെക്കോർഡിനൊപ്പമെത്താനും വാലന്റീനോ റോസിയെ (7) മറികടക്കാനും അദ്ദേഹത്തിന് സാധിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home